പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഓര്‍ഡനന്‍സ് ഫാക്ടറി കള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കോണ്‍ഗ്രസ്

രാജ്യത്തെ 41 ഓര്‍ഡനന്‍സ് ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഓര്‍ഡനന്‍സ് ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ ഫാക്ടറികളിലെ തൊഴിലാളി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. തര്‍ക്കം പരിഹരിക്കുന്നതിന് സംഘടനാ പ്രതിനിധികളുമായി പ്രതിരോധ മന്ത്രാലയം ചര്‍ച്ച നടത്തുന്നുണ്ട്.
പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഇതു തിരിച്ചടിയാകുമെന്നും സ്വകാര്യവല്‍ക്കരണം, പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തല്‍, ഓഫ്‌സെറ്റ് കരാര്‍ (ഉപ കരാര്‍) വ്യവസ്ഥകളിലെ ഇളവുകള്‍ എന്നിവ ദേശീയ സുരക്ഷയെ ബാധിക്കുമെന്നും നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി എന്നിവര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























