എസ്‌സി വിഭാഗത്തില്‍പെട്ട എംഎല്‍എയുടെ പ്രണയവിവാഹ ത്തിന് കോടതിയുടെ തീര്‍പ്പ്

ദലിത് വിഭാഗത്തില്‍ നിന്നുള്ള കള്ളക്കുറിച്ചി എംഎല്‍എ, എ. പഭു (36) ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട സൗന്ദര്യയെ (19) കഴിഞ്ഞ 5-ന് വിവാഹം ചെയ്തത് തമിഴ്‌നാട്ടില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.
വിവാഹത്തെ എതിര്‍ത്ത് സൗന്ദര്യയുടെ പിതാവ് സ്വാമിനാഥന്‍, എംഎല്‍എയുടെ വീടിനു മുന്നില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പൊലീസും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും ഇടപെട്ടാണ് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചത്.
യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രഭുവിനെതിരെ സ്വഭാവ ദൂഷ്യം ആരോപിക്കുന്ന ഹര്‍ജിയില്‍, എംഎല്‍എയും കുടുംബവും വധഭീഷണി മുഴക്കിയതായും സ്വാമിനാഥന്‍ ആരോപിച്ചിരുന്നു.
ബ്രാഹ്മണ പൂജാരിയായ സ്വാമിനാഥന്റെ മകളായ സൗന്ദര്യയെ കോടതിയില്‍വച്ച് പിതാവുമായി സംസാരിക്കാന്‍ അനുവദിച്ചു. എന്നാല്‍ ഭര്‍ത്താവിനോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് സൗന്ദര്യ കോടതിയെ അറിയിച്ചു. പിതാവ് ആരോപിക്കുന്നതുപോലെ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി.
യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പിതാവ് നല്‍കിയ ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി സൗന്ദര്യയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിച്ചു. എസ്‌സി വിഭാഗത്തില്‍പെട്ട യുവാവിനെ വിവാഹം കഴിക്കുന്നതു സൗന്ദര്യയുടെ കുടുംബം എതിര്‍ത്തിരുന്നുവെന്നാണു വിവരം.
https://www.facebook.com/Malayalivartha























