Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടിന് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും

10 OCTOBER 2020 10:02 AM IST
മലയാളി വാര്‍ത്ത

ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടിന് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും. കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തു. രണ്ട് കോടിക്ക് മുകളില്‍ വായ്പ ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ കഴിയില്ല.

സാമ്പത്തിക നയ രൂപീകരണത്തിന് ഉള്ള അധികാരം സര്‍ക്കാരിന് ആണെന്നും കേന്ദ്രം സത്യവാങ് മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയ കാലയളവില്‍ രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ബാങ്കുകള്‍ ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളോടും ചര്‍ച്ച ചെയ്ത ശേഷം ആണ് ഇളവുകള്‍ സംബന്ധിച്ച തീരുമാനം എടുത്തത് എന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരിക്കുന്നത്. ഗരീബ് കല്യാണ്‍, ആത്മ നിര്‍ഭര്‍ തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകള്‍ക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ വിവിധ മേഖലകള്‍ക്ക് കൂടുതല്‍ അനൂകല്യം നല്‍കാന്‍ കഴിയില്ല. അനൂകൂല്യം സംബന്ധിച്ച ഉത്തരവ് ഇറക്കാത്തത് എന്ത് കൊണ്ട് എന്ന കോടതിയുടെ ചോദ്യത്തിനും സത്യവാങ്മൂലത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ സര്‍ക്കുലറുകളും ഉത്തരവുകളും ഇറക്കുന്നത് നടപടിക്രമങ്ങള്‍ പാലിച്ച് ആണ്. കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന വിഷയം ആയതിനാല്‍ എക്‌സ്‌പെന്‍ഡീച്ചര്‍ ഫിനാന്‍സ് കമ്മിറ്റി ഇളവുകള്‍ ആദ്യം വിലയിരുത്തും. തുടര്‍ന്ന് കേന്ദ്ര മന്ത്രി സഭാ യോഗം പരിഗണിച്ച ശേഷമേ ഉത്തരവ് ഇറക്കാന്‍ കഴിയു എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ബഡ്ജറ്റിന് പുറത്തുള്ള ചെലവ് ആയതിനാല്‍ പാര്‍ലമെന്റും ഇളവുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടത് ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും, ബാങ്കിങ് മേഖലയെയും ബാധിക്കുന്ന വിഷയം ആയതിനാല്‍ നയപരമായ തീരുമാനം എടുക്കാന്‍ ഉള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് ആണെന്നും അതില്‍ കോടതി ഇടപെടരുത് എന്നും ധനകാര്യ മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് കോടി രൂപ വരെ വായ്പ എടുത്തവര്‍ക്ക് ആണ് കൂട്ട് പലിശ ഒഴിവായി കിട്ടുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്ക് ആയുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ, തുടങ്ങിയവയ്ക്ക് ആണ് ഇളവ് ലഭിക്കുക. മാര്‍ച്ചുമുതല്‍ ഓഗസ്റ്റുവരെയുള്ള കൂട്ടുപലിശ ഒഴിവാക്കുമ്പോഴുണ്ടാകുന്ന സാമ്പത്തികബാധ്യത ബാങ്കുകള്‍ക്ക് താങ്ങാനാവില്ലെന്നതിനാല്‍ അത് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (2 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (4 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (4 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (4 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (4 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (4 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (4 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (6 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (7 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (7 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (8 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (8 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (8 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (8 hours ago)

Malayali Vartha Recommends