നദിയില്‍ ഒഴുകി നടന്ന മൃതദേഹം! മൃതദേഹം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍... യുവാവിന്റെ മരണത്തിന് പിന്നാലെ അന്വേഷണ സംഘം...

കഴിഞ്ഞ ദിവസമാണ് നാട്ടുകാരെ ഞെട്ടിച്ച് കൊണ്ട് കൃഷ്ണ നദിയിലൂടെ ഒഴുകി നടന്ന മൃതദേഹം നാട്ടുകാരുടെയും പോലീസിന്റെയും കണ്ണിൽപെട്ടത്. അതിനേക്കാൾ ട്വിസ്റ്റ് മറ്റൊന്നായിരുന്നു.
മൃതദേഹം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍. ഏകദേശം 69.75 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്.
മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സാഗര്‍ പാട്ടീലാണ് (30) മരിച്ചതെന്ന് പൊലീസ് കണ്ടെത്തി.
മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























