Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ലാലുവും പാസ്വാനും ശരദ് യാദവുമില്ലാതെ ബിഹാർ തിരഞ്ഞെടുപ്പ്; 50 വർഷത്തിനിടെ ഇതാദ്യo ആയിട്ടാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്...

10 OCTOBER 2020 03:11 PM IST
മലയാളി വാര്‍ത്ത

ബീഹാർ രാഷ്ട്രീയത്തിൽ തികച്ചും നാടകീയമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്..
ലാലുവും പാസ്വാനും ശരദ് യാദവുമില്ലാതെ ബിഹാർ തിരഞ്ഞെടുപ്പ്; 50 വർഷത്തിനിടെ ഇതാദ്യo ആയിട്ടാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്... ‘‘ജബ് തക് സമോസാ മേ രഹേഗാ ആലു, ബിഹാർ മേ രഹേഗാ ലാലു’’ എന്നൊരു പ്രസ്താവന നിലനിൽക്കുകയാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത് എന്നതും ശ്രദ്ധേയം....(സമോസയിൽ ഉരുളക്കിഴങ്ങ് ഉള്ള കാലത്തോളം ബിഹാറിൽ ലാലു ഉണ്ടായിരിക്കും) എന്നാണ് 2013-ൽ ലാലു പ്രസാദ് യാദവ് രാഷ്ട്രീയ എതിരാളികളോട് പറഞ്ഞത്. എന്നാൽ, റാഞ്ചിയിൽ ജയിലിൽ കഴിയുന്ന ലാലു ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പ് രംഗത്ത് സജീവം ആകില്ല... കഴിഞ്ഞദിവസം അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ അഭാവവും തിരഞ്ഞെടുപ്പിൽ അറിയുവാൻ സാധിക്കും... ആരോഗ്യപ്രശ്നങ്ങളാൽ മുതിർന്ന നേതാവ് ശരദ് യാദവും പ്രചാരണവേദികളിലുണ്ടാകാനിടയില്ല.

50 വർഷമായി നിയമസഭാ തിരഞ്ഞെടുപ്പിലെ അജൻഡ നിശ്ചയിച്ചിരുന്നത് ഈ മൂന്ന് നേതാക്കളാണ്. വ്യത്യസ്ത ശൈലിയും ആകർഷകമായ പ്രസംഗവുംകൊണ്ട് നിറഞ്ഞുനിന്നവർ. ജയപ്രകാശ് നാരായണന്റെ ശിഷ്യരായി സോഷ്യലിസ്റ്റ് പാതയിലൂടെ തുടങ്ങി ബിഹാർ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നവർ. ഇവരുടെ അഭാവമാവും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ചചെയ്യപ്പെടുക.

കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് 2017 മുതൽ റാഞ്ചിയിലെ ജയിലിലാണ് ലാലു. എങ്കിലും മഹാസഖ്യത്തിന്റെ സീറ്റ് ചർച്ച, സ്ഥാനാർഥി നിർണയം തുടങ്ങിയവയ്ക്കെല്ലാം പതിവുപോലെ അദ്ദേഹംതന്നെയാണ് ചുക്കാൻ പിടിച്ചത്. 1977-ൽ ഇരുപത്തൊമ്പതാം വയസ്സിലായിരുന്നു ലാലുവിന്റെ ആദ്യ മത്സരം. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന അടിയന്തരാവസ്ഥവിരുദ്ധ സമരങ്ങളുടെ വേലിയേറ്റത്തിൽ ഛപ്ര മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പുവരെ എല്ലാ വിധിയെഴുത്തുകളിലും ലാലു താരപ്രചാരകനും പാർട്ടിയുടെ നായകനുമായിരുന്നു. 2015-ലെ തിരഞ്ഞെടുപ്പിൽ 248 റാലികളിൽ അദ്ദേഹം പ്രസംഗിച്ചു.

രാഷ്ട്രീയത്തിൽ ലാലുവിനെക്കാൾ മുതിർന്ന രാം വിലാസ് പാസ്വാൻ കഴിഞ്ഞയാഴ്ച സീറ്റ് ചർച്ചയ്ക്കിടയിലാണ് രോഗം മൂർച്ഛിച്ച്് ആശുപത്രിയിലായത്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞവർഷംതന്നെ പാർട്ടിയുടെ കടിഞ്ഞാൺ മകൻ ചിരാഗ് പാസ്വാനെ ഏൽപ്പിച്ചിരുന്നു. സീറ്റ് ചർച്ചകൾ നടത്തിയതും ജെ.ഡി.യു.വുമായി കലഹിച്ച് ബിഹാറിലെ എൻ.ഡി.എ. മുന്നണി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതും ചിരാഗ് തന്നെ. ആദ്യഘട്ടം വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ പാസ്വാനെത്തേടി മരണമെത്തി. 1969-ൽ നിയമസഭാ തിരഞ്ഞെടുപ്പിലൂടെയാണ് പാസ്വാൻ രാഷ്ട്രീയത്തിലിറങ്ങിയത്. 2019 വരെ ബിഹാറിലെ തിരഞ്ഞെടുപ്പുകളിലെ പ്രധാനമുഖങ്ങളിലൊന്നായിരുന്നു. 2015-ൽ 70 റാലികളിൽ പങ്കെടുത്തു.


ഒരു മാസമായി ഡൽഹിയിൽ ചികിത്സയിൽ കഴിയുകയാണ് ശരദ് യാദവ്. 2015-ൽ 40 റാലികളിലാണ് അദ്ദേഹം പങ്കെടുത്ത്. 1974-ൽ മധേപ്പുരയിൽനിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. ഏഴുവട്ടം എം.പി.യായി.
 വ്യത്യസ്തമായ ഒരു രാഷ്ട്രീയ പ്രസ്താവന നിലനിൽക്കേ... വ്യത്യസ്തമായ ഒരു ചരിത്രം രാഷ്ട്രീയത്തിൽ ഉണ്ടായിരിക്കെ.. അതിൽ നിന്നെല്ലാം വിഭിന്നമായി ഇത്തരത്തിലൊരു തെരഞ്ഞെടുപ്പിന് സാക്ഷി ആകുമ്പോൾ അത് എത്തരത്തിൽ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്

അതെ സമയം  കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാൻ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ഒരു കേസിൽ ജാമ്യം കിട്ടിയിരുന്നു.  ചായ്ബാസ ട്രഷറിയിൽ നിന്ന് വ്യാജബില്ലുകളിലൂടെ 33.67 കോടി രൂപ തട്ടിയ കേസിലാണ് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
1992-93 കാലയളവിൽ ലാലു പ്രസാദ് മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന തട്ടിപ്പ് കേസിലാണ് ജാമ്യം ലഭിച്ചത്. അതേസമയം 3.5 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ദുംക ട്രഷറി കേസ് നിലവിലുള്ളതിനാൽ അദ്ദേഹം ജയിലിൽ തുടരും. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിലാണ് അദ്ദേഹം ശിക്ഷ അനുഭവിക്കുന്നത്.

കേസിൽ 2017 ഡിസംബർ മുതൽ ലാലു പ്രസാദ് ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. 72 കാരനായ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലാണ് കഴിയുന്നത്. ആരോഗ്യനില മോശമായതിനാൽ രണ്ട് വർഷമായി ആദ്ദേഹം ജാർഖണ്ഡിലെ ആശുപത്രയിൽ ചികിത്സയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (2 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (4 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (4 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (4 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (4 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (4 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (4 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (6 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (7 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (7 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (8 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (8 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (8 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (8 hours ago)

Malayali Vartha Recommends