മുസ്ലീങ്ങള്‍ അത് അംഗീകരിക്കണം; വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് മേധാവി; ലോകത്ത് സംതൃപ്തരായ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ മാത്രം; എല്ല മതങ്ങളും ഒത്തു ചേരുന്നതാണ് ഇന്ത്യയുടെ അന്തസത്തയെന്നും മോഹന്‍ ഭഗവത്

ആര്‍.എസ്.എസിന്റെ നിലപാടുകള്‍ മുസ്ലിം വിരുദ്ധമാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇന്ത്യയിലെ മുസ്ലിങ്ങളെ അങ്ങനെ അവഗണിക്കാന്‍ ആര്‍.എസ്.എസിനും സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം ലോകത്തിലെ ഏറ്റവും അധികം മുസ്ലിങ്ങളുള്ള രണ്ടാത്തെ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു തന്നെയാണ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ ഈ വാക്കുകളുടെ പ്രസക്തമാകുന്നത്. ലോകത്തെ ഏറ്റവും സംതൃപ്തരായ മുസ്ലീങ്ങളുള്ളത് ഇന്ത്യയിലാണെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞയുന്നത്. എല്ലാ മതങ്ങളും ഒത്തുചേരുന്നതാണ് ഇന്ത്യയുടെ അന്തസത്തയെന്നും അദ്ദേഹം വ്യക്തമാക്കി. അതെ സമയം തന്നെ ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് മേല്‍ക്കൈയുണ്ടെന്ന് മുസ്ലീങ്ങള്‍ അംഗീകരിക്കണമെന്നും ആര്‍എസ്എസ് മേധാവി ആവശ്യപ്പെട്ടു. ഒരു ദേശീയ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ഭഗവതിന്റെ ഈ ആവശ്യം ഉയര്‍ത്തിയത്.
ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യം ഭരിച്ച വിദേശമതം അവിടെ നിലനില്‍ക്കുന്നുണ്ടോ എന്നും മോഹന്‍ ഭഗവത് ചോദിച്ചു. 'ഒരിടത്തുമില്ല. ഇന്ത്യയില്‍ മാത്രമേയുള്ളൂ.' മോഹന്‍ ഭഗവത് പറഞ്ഞു. വിവേക് എന്ന ഹിന്ദി മാസികയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയെപ്പോലെ പാകിസ്ഥാന്‍ മറ്റു മതങ്ങളുടെ അവകാശങ്ങള്‍ പരിഗണിച്ചില്ലെന്നും മുസ്ലീങ്ങള്‍ക്കായി അവര്‍ വേറൊരു രാജ്യമുണ്ടാക്കിയെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ഹിന്ദുക്കള്‍ക്ക് മാത്രമേ ഇവിടെ കഴിയാന്‍ പറ്റൂ എന്നു നമ്മുടെ ഭരണഘടന പറഞ്ഞിട്ടില്ല. ഇനി മുതല്‍ ഹിന്ദുക്കള്‍ പറയുന്നത് മാത്രമേ പരിഗണിക്കൂ. നിങ്ങള്‍ക്ക് ഇവിടെ താമസിക്കണമെങ്കില്‍ നിങ്ങള്‍ ഹിന്ദുക്കളുടെ മേല്‍ക്കൈ അംഗീകരിക്കണം. അവര്‍ക്ക് ഞങ്ങള്‍ ഇടമൊരുക്കിയിട്ടുണ്ട്. ഇതാണ് ഈ രാജ്യത്തിന്റെ സ്വഭാവം. ഇതാണ് ഹിന്ദു എന്നു വിളിക്കപ്പെടുന്ന പരമ്പരാഗതമായ സ്വഭാവം.' മോഹന്‍ ഭഗവത് പറഞ്ഞു. മതഭ്രാന്തും വര്‍ഗീയതയും പ്രചരിപ്പിക്കന്നത് തങ്ങളുടെ വ്യക്തിതാത്പര്യങ്ങളെ ബാധിക്കുന്നവര്‍ മാത്രമാണെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.
ഭരണഘടന ഹിന്ദുക്കള്‍ക്ക് മാത്രമേ ഇവിടെ താമസിക്കാന്‍ കഴിയൂവെന്ന് പറഞ്ഞിട്ടില്ല. ഇനിമുതല്‍ ഹിന്ദുക്കളുടെ ശബ്ദം മാത്രമേ ഇവിടെ കേള്‍ക്കൂവെന്നും നിങ്ങള്‍ക്ക് ഇവിടെ താമസിക്കണമെങ്കില്‍ ഹിന്ദുക്കളുടെ അധീശത്വം അംഗീകരിക്കണമെന്നും പറഞ്ഞിട്ടില്ല. ഞങ്ങള്‍ അവര്‍ക്കായി ഒരു ഇടം സൃഷ്ടിച്ചു. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സ്വഭാവം. ആ സഹജമായ സ്വഭാവത്തെ ഹിന്ദുവെന്ന് വിളിക്കുന്നു,' മോഹ?ന്‍ ഭാഗവത് പറഞ്ഞു. മതം എന്നത് എല്ലാവരേയും പരസ്പരം ബന്ധിപ്പിക്കുന്നതും, ഉയര്‍ത്തുന്നതും, ഒരു ചരടില്‍ ഏവരേയും ഒരുമിപ്പിക്കുന്നതുമായ കാര്യമാണ്. ഇന്ത്യയോടും അതിന്റെ സംസ്‌കാരത്തോടുമുള്ള ഭക്തി ഉണരുമ്പോള്‍, പൂര്‍വ്വികരെപ്പറ്റി അഭിമാനബോധം ഉണ്ടാകുമ്പോള്‍ , എല്ലാ മതങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ അപ്രത്യക്ഷമാവുകയും എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും ഒരുമിച്ച് നില്‍ക്കുകയും ചെയ്യുന്നുവെന്നും ഭാഗവത് പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് സംസാരിച്ച ഭഗവത് ഇത് കേവലം ആചാരപരമായ ഉദ്ദേശ്യങ്ങള്‍ക്കല്ല, ദേശീയ മൂല്യങ്ങളുടെയും സ്വഭാവത്തിന്റെയും പ്രതീകമാണ് എന്നാണ് അഭിപ്രായപ്പെട്ടത്. രാജ്യത്തെ ജനങ്ങളുടെ മനോവീര്യം, മൂല്യങ്ങള്‍ എന്നിവ തകര്‍ക്കുന്നതിനാണ് ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടത് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ഹിന്ദു സമൂഹം പണ്ടേ ആഗ്രഹിച്ചിരുന്നത്. ഞങ്ങളുടെ ജീവിതം ദുഷിപ്പിക്കപ്പെട്ടു, ഞങ്ങളുടെ ക്ഷേത്രം നശിപ്പിച്ചുകൊണ്ട് ഞങ്ങള്‍ അപമാനിക്കപ്പെട്ടു. അനുയോജ്യമായ ശ്രീരാമ ക്ഷേത്രം പുനര്‍നിര്‍മിക്കാനും മെച്ചപ്പെടുത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിനാല്‍ ഈ മഹാക്ഷേത്രം നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സംസ്‌കാരം അപകടത്തിലാകുമ്പോള്‍ എല്ലാ മതത്തിലും പെട്ട ആളുകള്‍ ഒരുമിച്ചു നിന്ന ചരിത്രമാണ് ഇന്ത്യയ്ക്കുള്ളതെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. മുഗള്‍ രാജാവായ അക്ബറിനെതിരെ മേവാര്‍ രാജാവ് മഹാറാണ പ്രതാപ് നടത്തിയ യുദ്ധത്തില്‍ നിരവധി മുസ്ലീങ്ങള്‍ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു. ആരെയാണ് ആരാധിക്കുന്നതെന്നത് ഹിന്ദുമതത്തില്‍ പ്രധാനമല്ലെന്നും എല്ലാവരെയും ഉയര്‍ത്തുകയും ഒരു ചരടില്‍ കോര്‍ത്തിണക്കുകയും ചെയ്യുന്നതാണ് മതമെന്നും മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടു. ഒരെ സമയം അംഗീകരിക്കുന്നതും വിമര്‍ശിക്കുന്നതുമായിരുന്ന അഭിമുഖത്തിലെ മോഹന്‍ ഭഗവതിന്റെ വാക്കുകള്‍.
https://www.facebook.com/Malayalivartha























