രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ക്രൂരമായി കൊല്ലപ്പെട്ട ക്ഷേത്ര പൂജാരി ബാബുലാല്‍ വൈഷ്ണവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ജോലിയും നല്‍കാന്‍ ഗെഹ്ലോത്ത് സര്‍ക്കാര്‍ തീരുമാനം... പ്രഖ്യാപനം വന്നതോടെ 24 മണിക്കൂറിലേറെ നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് പൂജാരിയുടെ മൃതദേഹം സംസ്‌കരിച്ചു

രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ക്രൂരമായി കൊല്ലപ്പെട്ട ക്ഷേത്ര പൂജാരി ബാബുലാല്‍ വൈഷ്ണവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ജോലിയും നല്‍കാന്‍ ഗെഹ്ലോത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ 24 മണിക്കൂറിലേറെ നീണ്ട പ്രതിഷേധം അവസാനിച്ചു. കൊല്ലപ്പെട്ട പൂജാരിയുടെ മൃതദേഹം ശനിയാഴ്ച വൈകീട്ടോടെ സംസ്‌കരിച്ചു. കേസില്‍ വീഴ്ച വരുത്തിയ പോലീസിനെതിരേ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച മുതല്‍ ബ്രാഹ്മണ സംഘടനകള്‍ പ്രതിഷേധത്തിലായിരുന്നു.
ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളുവെന്നും പ്രതിഷേധക്കാര്‍ നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് ബാബുലാലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. പ്രതികളെ സഹായിച്ച രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ബുക്‌ന ഗ്രാമത്തിലെ രാധാ ഗോപാല്‍ ജി ക്ഷേത്ര പൂജാരിയായിരുന്ന ബാബുലാലിന്റെ ദേഹത്ത് ആറ് പേരോളം ചേര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂജാരി വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്.
"
https://www.facebook.com/Malayalivartha























