ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍... സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇരുവരും ലഷ്തര്‍ ഇ ത്വയ്ബ ഭീകരരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം വധിച്ചവരില്‍ ഒരാളായ സാഹിദ് നസീര്‍ ഭട്ട് ലഷ്‌കറിന്റെ ടോപ് കമാന്‍ഡറാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദദൂര മേഖല നിയന്ത്രണത്തിലാക്കിയ ശേഷം സുരക്ഷാ സേനയും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിന് ശേഷം മേഖലയില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ നിരവധി കുറ്റകരമായ രേഖകള്‍ പിടിച്ചെടുത്തു. ഇതിന് പുറമെ, രണ്ട് എകെ-47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെത്തി.
"
https://www.facebook.com/Malayalivartha























