കോവിഡിനെ പ്രതിരോധിക്കാന്‍ ആയൂര്‍വേദവും യോഗയും പ്രധാനമെന്ന് വീണ്ടും കേന്ദ്രം; ഐ.എം.എക്ക് മറുപടി; ആയുര്‍വേദം മികച്ച അടിത്തറയുള്ള പ്രാചീന ശാസ്ത്രമാണെന്ന് ആയുഷ് സമിതി; ചികിത്സാ പ്രോട്ടോക്കോളിന് ന്യായികരണം

കേന്ദ്ര സര്‍ക്കാര്‍ ആയുര്‍വേദവും യോഗയും അടിസ്ഥാനമാക്കിയുള്ള കോവിഡ് ചികിത്സാ പ്രോട്ടോക്കോള്‍ പുറത്തിക്കിയത് ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്ന് ന്യായികരണവുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ ആയുര്‍വേദവും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സാ പ്രോട്ടോക്കോള്‍ പുറത്തിക്കിയ കേന്ദ്ര നടപടിയെ ചോദ്യംചെയ്ത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) മറുപടിയുമായി ആയുഷ് ഡോക്ടര്‍മാരുടെ സമിതി രംഗത്ത് വന്നത്. പ്ലാസിബോ എന്നതിലുപരിയായി ആയുര്‍വേദം മികച്ച അടിത്തറയുള്ള പ്രാചീന ശാസ്ത്രമാണെന്ന് ആയുഷ് സമിതി വ്യക്തമാക്കി.
പുതിയ പ്രോട്ടോക്കോള്‍ രാജ്യത്തെ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള മികച്ച സൗകര്യങ്ങള്‍ നല്‍കുമെന്നും സമിതി പറഞ്ഞു. നിരവധി ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിലവില്‍ കോവിഡ് രോഗികള്‍ക്ക് ആയുവര്‍വേദ, യോഗ ചികിത്സ നല്‍കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ പ്രോട്ടോക്കോള്‍ രാജ്യത്തുടനീളമുള്ള ആയുഷ് ചികിത്സയ്ക്ക് ഏകോപിത രൂപം നല്‍കുമെന്നും ആയുഷ് സമിതി വ്യക്തമാക്കി. ചെറിയ ലക്ഷണങ്ങളുള്ള രോഗികള്‍ക്കും ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്കും കോവിഡിനെ നേരിടാന്‍ ആയുര്‍വേദവും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ചൊവ്വാഴ്ചയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് ആയുവര്‍വേദ ചികിത്സയുടെ ശാസ്ത്രീയ അടിത്തറ ചോദ്യംചെയ്ത് ഐഎംഎ ആരോഗ്യമന്ത്രിക്ക് കത്തയച്ചത്.
കോവിഡിനെ പ്രതിരോധിക്കാന്‍ ഈ ചികിത്സാപദ്ധതികള്‍ പ്രകാരം ഏതെങ്കിലും മരുന്നിന് സാധിക്കുമെന്നതിന് തൃപ്തികരമായ തെളിവ് ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ ലഭ്യമായിട്ടുണ്ടെങ്കില്‍ അത് നല്‍കണം. അലോപ്പതി ഇതര ചികിത്സാരീതികള്‍ക്ക് കോവിഡിനെ പ്രതിരോധിക്കാനാവുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെങ്കില്‍ കോവിഡ് ചികിത്സ ആയുഷ് മന്ത്രാലയത്തിന് കൈമാറാന്‍ തയ്യാറുണ്ടോയെന്നും ഐ.എം.എ കത്തില്‍ ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha























