കൊവിഡ് ബാധിതര്‍ക്കു വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച് ആറ് മാസം ആംബുലന്‍സില്‍ അന്തിയുറങ്ങി.... കൊവിഡ് ബാധിച്ച് മരിച്ച 200 ഓളം പേരുടെ സംസ്‌കാരം നടത്തിയ ആംബുലന്‍സ് ഡ്രൈവറെ വൈറസ് കീഴടക്കി

കൊവിഡ് ബാധിതര്‍ക്കു വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച് ആറ് മാസം ആംബുലന്‍സില്‍ അന്തിയുറങ്ങി, കൊവിഡ് ബാധിച്ച് മരിച്ച 200 ഓളം പേരുടെ സംസ്‌കാരം നടത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഒടുവില്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സീലംപുര്‍ സ്വദേശി ആരിഫ് ഖാനാണ് (48) ഈ ദാരുണാന്ത്യമുണ്ടായത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആംബുലന്‍സിലായിരുന്നു ആരിഫിന്റെ ജീവിതം.
വീട്ടില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സില്‍ 24 മണിക്കൂറും പ്രവര്‍ത്തന നിരതനായിരുന്നു ഇദ്ദേഹം. ഭാര്യയും നാലു മക്കളുമായി ഈ കാലത്ത് ഫോണിലൂടെ മാത്രമാണ് ബന്ധമുണ്ടായിരുന്നത്.ഈ കാലയളവില്‍ ആരിഫ് സംസ്‌കരിച്ചത് 200 ഓളം കൊവിഡ് രോഗികളുടെ മൃതദേഹങ്ങളാണ്. സംസ്‌കാരത്തിന് പണമില്ലാത്ത കുടുംബങ്ങള്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണം നല്‍കാനും മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കാന്‍ ആരും തയ്യാറാകാത്ത സമയത്ത് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും അദ്ദേഹം തയ്യാറായിരുന്നു.
എല്ലാവര്‍ക്കും മാന്യമായ അന്ത്യസംസ്‌കാരം ഒരുക്കണമെന്ന ആഗ്രഹമുള്ള ആളായിരുന്നു ആരിഫ് ഖാനെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഒക്ടോബര്‍ മൂന്നിനാണ് ആരിഫിന് കൊവിഡ് സ്ഥിരീകരിച്ചത്. ഒടുവില്‍ കൊവിഡ് ബാധിച്ച് ശനിയാഴ്ച രാവിലെ ഹിന്ദു റാവു ആശുപത്രിയില്‍ ആരിഫ് അന്ത്യശാസം വലിച്ചു. ഷഹീദ് ഭഗത് സിംഗ് സേവ ദള്‍ ആംബുലന്‍സില്‍ ജീവനക്കാരനായിരുന്നു ആരിഫ് ഖാന്‍.
നാഷണല്‍ കാപിറ്റല്‍ റീജിണലില്‍ സൗജന്യ സേവനം ചെയ്തുവരുന്ന സംഘടനയാണിത്. മാര്‍ച്ച് 21ന് ശേഷം ചുരുക്കം മാത്രമാണ് പിതാവ് വീട്ടില്‍ വന്നിരുന്നതെന്ന് മകന്‍ ആദില്‍ പറയുന്നു. വസ്ത്രങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും എടുക്കാനാണ് പിതാവ് വന്നിരുന്നത്. പിതാവിനെ ഓര്‍ത്ത് ഞങ്ങള്‍ ആകുലരായിരുന്നു. പക്ഷേ അദ്ദേഹം ഒരിക്കലും കൊവിഡിനെ ഭയപ്പെട്ടിരുന്നില്ല. ജോലി കൃത്യമായി ചെയ്യുക എന്നതു മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha























