വീടുകളില്‍ ഇരുന്ന് ദൈവത്തെ പ്രാര്‍ത്ഥിക്കാം...ജീവന്‍ അപകടത്തിലാക്കി ഉത്സവമാഘോഷിക്കാന്‍ ഒരു മതവും, ദൈവവും പറയുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുര്‍ഗാ പൂജ, ദസറ, ദീപാവലി, ഛാത്ത് പൂജ എന്നീ ആഘോഷങ്ങള്‍ വരാനിരിക്കെ മുന്‍കരുതലുകളെ കുറിച്ച് ജനങ്ങളെ ബോധവല്‍കരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ഒരാളുടെ വിശ്വാസമോ മതമോ തെളിയിക്കാന്‍ ഉത്സവങ്ങളിലും മറ്റും ആളുകള്‍ ഒത്തുകൂടേണ്ട ആവശ്യമില്ല എന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. വീടുകളില്‍ ഇരുന്ന് ദൈവത്തെ പ്രാര്‍ത്ഥിക്കാമെന്നും എല്ലാവരും അവരവരുടെ കുടുംബത്തോടൊപ്പം ഉത്സവങ്ങള്‍ ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് കോവിഡ് വ്യാപനം രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് കേന്ദ്ര സര്‍ക്കാര്‍.
'ജീവന്‍ അപകടത്തിലാക്കി ഉത്സവങ്ങള്‍ ആഘോഷിക്കണമെന്ന് ഒരു മതനേതാക്കളും പറയുന്നില്ല. പ്രാര്‍ത്ഥിക്കാന്‍ വലിയ പന്തലുകളിലേക്ക് പോകണമെന്ന് ഒരു ദൈവവും പറയുന്നില്ല. പുറത്ത് തീ ഉണ്ടെന്ന് അറിഞ്ഞിട്ടും നിങ്ങള്‍ ആ തീയിലേക്ക് മതത്തിന്റെ പേരില്‍ പോകുകയാണെങ്കില്‍ പിന്നെ ഇത്തരം ഉത്സവങ്ങളുടെ പ്രസക്തി എന്താണ്,' മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ശക്തമായ ഭാഷയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























