സംസ്ഥാനത്ത് ബലാത്സംഗങ്ങള്‍ കുറഞ്ഞു; അവകാശവാദവുമായി യോഗി സര്‍ക്കാര്‍

സംസ്ഥാനത്ത് ബലാത്സംഗങ്ങള്‍ കുറഞ്ഞെന്ന അവകാശവാദവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജ്യത്തെ നടുക്കിയ ഹാഥറസ് ബലാത്സംഗ കൊലപാതകവും സ്ത്രീപീഡന പരമ്ബരകളും ചര്‍ച്ചയാവുന്നതിനിടെയാണ് പുതിയ അവകാശവാദം.
2016ലും മറ്റും സംഭവിച്ചതുമായി തട്ടിച്ചുനോക്കുേമ്ബാള് സംസ്ഥാനത്ത് അത്തരം കേസുകളില്‍ 42.24 ശതമാനം കുറവുവന്നുവെന്നാണ് വാദം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്‍വര്‍ഷത്തേതിനെക്കാള്‍ 27.32 ശതമാനം കുറവുണ്ട്. ഇത്തരം കേസുകള്‍ കര്‍ശനമായി അന്വേഷിക്കുന്നുണ്ടെന്നും യോഗി സര്‍ക്കാര്‍ വന്നതില്‍ പിന്നെ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷയും 193 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചതായും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ റോമിയോ സ്ക്വാഡുകള്‍, മൊബൈല്‍ ആപ്, രാത്രിസുരക്ഷാ സംവിധാനം, സഹായ ഡെസ്ക്കുകള്‍, പിങ്ക് ബൂത്ത് തുടങ്ങി ഒട്ടനവധി നടപടികളും സ്വീകരിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും സൈബര്‍ കുറ്റങ്ങളിലും രാജ്യത്ത് ഏറ്റവുമധികം പേര്‍ ശിക്ഷിക്കപ്പെടുന്നത് സംസ്ഥാനത്താണെന്ന് നേരത്തേ നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























