ഐ.പി.എല്‍ മത്സരത്തില്‍ തോറ്റതിന് താരത്തിന്റെ മകള്‍ക്കെതിരെ ഓണ്‍ലൈനില്‍ ബലാത്സംഗ ഭീഷണി

ഐ.പി.എല്‍ മത്സരത്തില്‍ തോറ്റതിനെ തുടര്‍ന്ന് ടീം അംഗത്തിന്റെ മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഭീഷണിമുഴക്കിയ കേസില്‍ 16 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് തോറ്റത്.
ഗുജറാത്തിലെ കച്ച് മേഖലയിലെ മുന്ദ്രയിലെ നംന കപായ ഗ്രാമത്തില്‍ നിന്നാണ് പതിനാറുകാരനെ പൊലീസ് പിടികൂടിയത്. പതിനാറുകാരന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്നും ബലാത്സംഗ ഭീഷണി മുഴക്കിയതായി സമ്മതിച്ചതായും കച്ച് പൊലീസ് പറഞ്ഞു. ഇയാളെ റാഞ്ചി പൊലീസിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2020 മത്സരത്തില്‍ കഴിഞ്ഞ ദിവസം നേരിട്ട തോല്‍വിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കാരും അവരുടെ കുടുംബാംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപവും ഭീഷണിയും നേരിട്ടിരുന്നു. ഐപിഎല്‍ സീസണിലെ ഏറ്റവും മോശം തുടക്കമാണ് സിഎസ്‌കെ ഇതുവരെ കാഴ്ചവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























