ട്രംപിന് ക്ഷേത്രം നിര്‍മ്മിച്ചു പൂജിച്ച ഇന്ത്യന്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ക്ഷേത്രം കെട്ടി പൂജ ചെയ്ത തെലങ്കാന സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ട്രംപിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞതു മുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
നാലു വര്‍ഷം മുമ്പ് ഇയാളുടെ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് 38-കാരന്‍ ബുസാ കൃഷ്ണ ട്രംപിന്റെ വലിയ ഭക്തനായത്. പിന്നീട് ഉപയോഗിക്കുന്ന വസ്ത്രത്തിലും ബാഗിലും വീട്ടിലും അങ്ങനെ എല്ലായിടത്തും ട്രംപ് നിറഞ്ഞു. ഇതോടെ ട്രംപ് കൃഷ്ണ എന്നാണ് ഇയാളെ നാട്ടുകാര്‍ വിളിച്ചിരുന്നത്. ആരാധന കടുത്തതോടെ വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയതോടെയാണ് ഇയാള്‍ ദേശീയ തലത്തില്‍ ശ്രദ്ധേയനാകുന്നത്.
പക്ഷേ തന്റെ ആരാധനാമൂര്‍ത്തിയെ ഒരിക്കല്‍ പോലും നേരില്‍ കാണാന്‍ കഴിയാതെയാണ് ട്രംപ് കൃഷ്ണ വിടവാങ്ങുന്നത്. തിരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും അധികാരത്തില്‍ വരുെമന്നും കൃഷ്ണ പറയുമായിരുന്നു.
https://www.facebook.com/Malayalivartha























