ബിഹാറില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മകനൊപ്പം നദിയില്‍ കെട്ടിത്താഴ്ത്തി

ബിഹാറിലെ ബുക്‌സാര്‍ ജില്ലയില്‍ ഞായറാഴ്ച യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മകനൊപ്പം നദിയില്‍ കെട്ടിത്താഴ്ത്തി. നാട്ടുകാര്‍ എത്തി യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ചു വയസ്സുകാരന്‍ മകന്‍ മരിച്ചു.
താനും മകനും ബാങ്കിലേക്കു പോകുംവഴി അഞ്ചാറു പേര്‍ ചേര്‍ന്ന് തങ്ങളെ വളഞ്ഞെന്നും തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നും യുവതി പറഞ്ഞു.
യുവതി നിലവിളിക്കുന്നത് കേട്ടാണ് നാട്ടുകാര്‍ ഓടി വന്നത്. എന്നാല്‍ മകനെ രക്ഷപ്പെടുത്താനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തതായും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. മകന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha























