നടി ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം, ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തി

കോണ്‍ഗ്രസ് ദേശീയ വക്താവും നടിയുമായ ഖുഷ്ബു ബിജെപിയില്‍ ചേരുമെന്ന് സൂചന. നടി ബിജെപിയില്‍ തിങ്കളാഴ്ച അംഗത്വമെടുക്കുമെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഇക്കാര്യം നേരത്തെ ഖുഷ്ബു നിഷേധിച്ചിരുന്നു. എന്നാല്‍ ഖുശ്ബു ഡല്‍ഹിയില്‍ എത്തി. ഇന്ന് രാവിലെ ബിജെപി ദേശീയ അധ്യക്ഷന്റെ സാനിധ്യത്തില്‍ ആയിരിക്കും പ്രഖ്യാപനം.
എന്നാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നും ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതില്‍ ഉള്‍പ്പെടെ അതൃപ്തി ഉണ്ടായിരുന്ന ഖുശ്ബു പാര്‍ട്ടി വിടുമെന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകള്‍.
ഹത്രസ് യുവതിക്കു നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഖുഷ്ബു പങ്കെടുത്തിരുന്നു. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു ട്വീറ്റ് ചെയ്തതോടെ നടി കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
https://www.facebook.com/Malayalivartha























