ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. മിഡ്ഫീല്‍ഡ് മാന്ത്രികന്‍ എന്നറിയപ്പെട്ടിരുന്ന ചാപ്മാന്‍ 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശീയ ടീമിനായി ബൂട്ടുകെട്ടി. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും രാമന്‍ വിജയനുമൊക്കെ കളിച്ച എഫ്.സി. കൊച്ചിന്റെ സുവര്‍ണസംഘത്തിന്റെ മധ്യനിര നിയന്ത്രിച്ചത് കര്‍ണാടകക്കാരനായ ചാപ്മാനായിരുന്നു. കരിയറില്‍ ഈസ്റ്റ് ബംഗാളിനും ജെ.സി.ടി.ക്കും കളിച്ചു. 90-കളില്‍ ദേശീയ ടീമില്‍ സ്ഥിരാംഗമായി. കളി നിര്‍ത്തിയശേഷം പരിശീലകനായി.
https://www.facebook.com/Malayalivartha























