കോണ്‍ഗ്രസിന് എട്ടിന്റെ പണി ... ഖുശ്ബു ബിജെപിയിലേക്ക്

കല്യാണം കഴിക്കുന്ന പെണ്ണ് കന്യകയായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നു വരെ വിവാദം പറഞ്ഞ നായികയാണല്ലോ നമ്മുടെ നടിതാരം ഖുശ്ബു. ഇതാ തമിഴ് തീരത്ത് ന്യൂനമര്‍ദം വന്ന നല്ല നേരം നോക്കി താരനായിക ഖുശ്ബു കോണ്‍ഗ്രസിനു പണികൊടുത്തിരിക്കുന്നു. കോണ്‍ഗ്രസിന്റെ ദേശീയ വക്താവുകൂടിയായ ഖുശ്ബു കൈയും കൈപ്പത്തിയും വിട്ട് ഇതാ ബിജെപയിലേക്ക് ചേക്കേറുകയാണ്.
ഇനി തമിഴ് നാട്ടില്‍ എംകെ സ്റ്റാലിനും പനീര്‍ശെല്‍വത്തിനും ചിന്നമ്മയ്ക്കുമൊക്കെ പാരയായി താമരക്കൊടി പാറിക്കാനുള്ള ചുമതലയുമായാണ്
പഴയ തെന്നിന്ത്യന്‍ നായികയെ ബിജെപി തമിഴ് നാട്ടിലേക്ക് പറപ്പിക്കുന്നത്.
അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടില്‍ ബിജെപിയുടെ ഗ്ലാമര്‍ സ്ഥാനാര്‍ഥിയായി ഒരു പക്ഷെ ഡിഎംകെയുടെ മുഖ്യമന്ത്രി
സ്ഥാനാര്‍ഥിയായി എംകെ സ്റ്റാലിനെതിരെ പോലും ഖുശ്ബു താമര അടയാളം ചാര്‍ത്തി മത്സരിച്ചേക്കാം. ലോക് സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വന്നിരുന്നതിന്റെ കൊതിക്കെറുവില്‍ കോണ്‍ഗ്രസില്‍ നിന്ന് ആടിയും ഉലഞ്ഞു നില്‍ക്കുകയായിരുന്ന ഖുശ്ബു വൈകാതെ ബിജെപിയില്‍ ഇടം തേടിപ്പിക്കുമെന്ന് വിവരമുള്ളവരൊക്കെ കരുതിയിരുന്നതാണ്.
ബിജെപിയുടെ പുതിയ ദേശീയ വിദ്യാഭ്യാസം നയം പുറത്തു വന്നപ്പോള്‍ അതിനെ സൂപ്പര്‍ പരിഷ്‌കാരമെന്നും നല്ല കാര്യമെന്നുമൊക്കെ ട്വീറ്റ് ചെയ്തുപോലും സാക്ഷാല്‍ കോണ്‍ഗ്രസിന്റെ വക്താവായ ഈ താതം. കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ചുകളഞ്ഞ ഈ പ്രസ്ഥാവന
തികച്ചും വ്യക്തിപരമാണെന്നും താന്‍ കോണ്‍ഗ്രസിനെ കൈയമര്‍ത്തിടിച്ചുതുടരുമെന്നുമൊക്കെ ഖുശ്ബു പറഞ്ഞുവെച്ചെങ്കിലും
ഇപ്പോഴിതാ ഇലക്ഷന്‍ വരാന്‍ കൃത്യം ആറു മാസം ബാക്കി നില്‍ക്കെ ഖുശ്ബു ബിജെപിയില്‍ ചേര്‍ന്ന് താമര തലയില്‍ ചൂടുകയാണ്.
തൃച്ചിനാപ്പള്ളിയില്‍ ആരാധകര്‍ സ്വന്തമായി അമ്പലം പണിത് ആരാധിക്കുന്ന താരമാണല്ലോ ഈ ഖുശ്ബു.മാത്രവുമല്ല തമിഴകത്ത് ഖുശ്ബുവിന്റെ പേരില്‍ ഒനിനം ഇഡ്ഡലി തന്നെ നിലവിലുണ്ട്. ചാക്കടകളില്‍ മൂന്നു ഖുഷ്ബു സാമ്പാര്‍ കൂട്ടി ശാപ്പിടുന്ന ആരാധകര്‍ ഏറെയുണ്ടായിരിക്കെ ഇവരെ കളത്തിലിറക്കിയാല്‍ ബിജെപിക്കു നല്ല കാലം വരുമെന്ന് അമിത് ഷായും മോദിയും കരുതുന്നുണ്ടാവും.
തന്നെയുമല്ല ഖുഷ്ബു ബ്രാന്‍ഡ് സാരിയും തമിഴകത്തുണ്ട്. ചിന്നെ ചീര്‍ത്ത പെണ്ണുങ്ങളുടെ പ്രിയ ഇനം സാരിയാണ് വലിയ ഡിസൈനുകളുള്ള ഖുശ്ബു സാരി. മുംബൈയില്‍ ജനിച്ച ഖുശ്ബു ഖാനെ ഒ്പ്പം കിട്ടുമ്പോള്‍ ബിജെപിക്ക് തമിഴ് നാട്ടില്‍ നേട്ടം ചെറുതല്ല. നിലവില്‍ തമിഴ് നാട്ടില്‍ ബിജെപിക്ക് തലയെടുപ്പുള്ള നേതാക്കള്‍ ആരുമില്ലെന്നിരിക്കെ കുമാരി ജയലളിതയ്ക്ക് ബദലായി അന്‍പതുകാരിയായ താരനായികയെ അവതരിപ്പിച്ചു പരീക്ഷിക്കുകയാണ് ബിജെപി തമിഴ്കത്ത്. മാത്രവുമല്ല ഖുശ്ബു നടനും സംവിധായകനുമായ സുന്ദറിലെ വിവാഹം ചെയ്ത് ഹിന്ദുമതത്തിലേക്ക് വന്നയാളുമാണ്. ഡിഎംകെയുടെ വാലായി തമിഴ് നാട്ടില്‍ കോണ്‍ഗ്രസ് തുടര്‍ന്നിട്ട് വലിയ കാര്യമില്ലെന്ന് ഖുശ്ബുവിന് നന്നായി അറിയാം.
അളഗിരി,രാമസ്വാമി,ചിദംബരം തുടങ്ങിവരെ വച്ചൊന്നും കോണ്‍ഗ്രസ് തമിഴ് നാട്ടില്‍ ഉടനെയൊന്നും ഗതി പിടിക്കില്ലെന്ന് ആര്‍ക്കും അറിയുന്ന രകാര്യമാണല്ലോ. തന്നെയുമല്ല ജയിലിലും ജാമ്യത്തിലുമൊക്കെയായി കഴിയുന്ന പളനിയപ്പന്‍ ചിദംബരവും അഴിമതിയുടെ ആള്‍രൂപമായി കാര്‍ത്തി ചിദംബരവുമൊക്കെ നൂറു വോട്ടു തികച്ചു വാങ്ങാന്‍ ജനപിന്തുണയില്ലാത്ത ഇക്കാലത്ത് എത്രയും വേഗം കോണ്‍ഗ്രസ് വിട്ട് ഉടന്‍ തമിഴ് നാട്ടില്‍ കളം പിടിക്കാന്‍ ഖുശ്ബു ഉറപ്പിച്ചതില്‍ തെറ്റുപറയാനാകുമോ.
2005ല്‍ എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായാണ് പെണ്‍കുട്ടികള്‍ വിവാഹത്തിനു മുന്‍പ് സുരക്ഷിതമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതില്‍ തെറ്റൊന്നുമില്ലെന്ന് തട്ടിവിട്ടതും അത് ഏറെ വിവാദമായതും. കേരളത്തിലെ ഒരു പറ്റം വനിതാ വിമോചകരും വീരനായികമാരും ഖുശ്ബുവിനെ അന്ന് ആവേശത്തോടെ പിന്‍തുണയ്ക്കുകയും ചെയ്തിരുന്നു.
2010ലാണ് ചെന്നൈയില്‍ കലഞ്ചൈര്‍ കരുണാനിധിയില്‍ നിന്ന് ഇതേ ഖുശ്ബു ഡിഎംകെയില്‍ അംഗത്വം നേടിയത്. ഏറെ വൈകിയില്ല മകന്‍ സ്റ്റാലിനുമായി തെന്നി 2014ല്‍ ഖുശ്ബു കോണ്‍ഗ്രസിലേക്ക് പറന്നുകയറി. ഏറെ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും കൊടുത്ത് തമിഴ് നാട്ടില്‍ കളം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി ഖുശ്ബുവിനെ പരീക്ഷണത്തിനിറക്കുന്നത്.
https://www.facebook.com/Malayalivartha























