Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ബിജെപിയുടെ ആ ചുവട് വയ്പുകൾ ആകർഷിക്കുന്നു: മുതലാഖിനെതിരെ ആഞ്ഞടിച്ച ആ പെൺപുലി ബിജെപിയിലേക്ക്: ലക്ഷ്യം ചിലതൊക്കെ തെളിയിക്കൽ

12 OCTOBER 2020 12:43 PM IST
മലയാളി വാര്‍ത്ത

മുതലാഖിനെതിരെ നിയമ പോരാട്ടം നടത്തിയ ആ പെൺപുലി ഇനി ബിജെപിയിൽ.... ബിജെപിയുടെ ചില നീക്കങ്ങളിൽ ആകൃഷ്ടയായാണ് മുതലാഖിനെതിരെ സുപ്രീം കോടതിയിൽ പോയ ശായറാ ബാനു ഇപ്പോൾ ബി.ജെ.പി.യിൽ ചേർന്നത്..


മുത്തലാഖിനെതിരേ ആദ്യമായി സുപ്രീംകോടതിയെ സമീപിചത് ശായറാ ബാനു ആയിരുന്നു. അവർ ആണ് ഇപ്പോൾ ബി.ജെ.പി.യിൽ ചേർന്നത് . മുസ്‌ലിം സ്ത്രീകളോടുള്ള ബി.ജെ.പി.യുടെ പുരോഗമനപരമായ സമീപനത്തിൽ ആകൃഷ്ടയായാണ് താൻ പാർട്ടിയിൽ ചേർന്നതെന്ന് ബാനു മാധ്യമങ്ങളോട് വ്യക്തമാക്കി. ബിഹാർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കായി അവർ പ്രചാരണത്തിനിറങ്ങിയേക്കും എന്ന സൂചനകൾ പുറത്തു വന്നിരുന്നു.


ഉത്തരാഖണ്ഡ് സ്വദേശിയായ ശായറാ ബാനു ശനിയാഴ്ചയാണ് ബി.ജെ.പി.യിൽ അംഗത്വമെടുത്തത്. ദെഹ്‌റാദൂണിലെ സംസ്ഥാന സമിതി ഓഫീസിൽ സംസ്ഥാനാധ്യക്ഷൻ ബൻസിധർ ഭഗത്താണ് അംഗത്വം ഇവർക്ക് നൽകിയത്. 2016-ലാണ് മുത്തലാഖിനെതിരേ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ പിന്നീട് മുത്തലാഖ് ക്രിമനൽക്കുറ്റമാക്കി നിയമനിർമാണം നടത്തി.


രാജ്യസഭ പാസാക്കിയ മുത്തലാഖ് ബില്ലിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നൽകിയിരുന്നു. ഇതോടെ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനൽ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവിൽ വരികയായിരുന്നു. 2018 സെപ്റ്റംബർ 19 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നിയമം പ്രാബല്യത്തിലായത് എന്നതാണ് ശ്രദ്ധേയം. ഇതോടെ മൂന്നുതലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേർപെടുത്തുന്നത് രാജ്യത്ത് മൂന്നു വർഷംവരെ തടവുലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറി. നേരത്തേ ഓർഡിനൻസായി നടപ്പാക്കിയ നിയമമാണ് പാർലമെന്റ് അംഗീകാരത്തോടെ സ്ഥായിയായ നിയമമായത്.


ഭരണപക്ഷത്തിനു വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും സമർഥമായ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയാണ് രാജ്യസഭയിൽ കേന്ദ്രസർക്കാർ ബിൽ പാസാക്കിയെടുത്തത്. ബില്ലിനെ അനുകൂലിച്ച് 99 പേരും എതിർത്ത് 84 അംഗങ്ങളും വോട്ടുചെയ്തിരുന്നു. ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നും മുത്തലാഖ് ചൊല്ലിയാൽ തടവിലിടുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ 84-നെതിരേ 100 വോട്ടിന് തള്ളിക്കളഞ്ഞാണ് ബിൽ പാസാക്കിയത്. മോദിസർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മുത്തലാഖ് ബിൽ.

പ്രധാന വ്യവസ്ഥകൾ

എല്ലാ തരത്തിലുള്ള തലാഖും (തലാഖ്-ഇ-ബിദ്ദത്തോ മറ്റു രൂപത്തിലുള്ളതോ-എഴുതിയും ഇലക്ട്രോണിക് രൂപത്തിലുമുൾപ്പെടെ) നിയമവിരുദ്ധം.മൂന്നുതവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയാൽ മുസ്ലിം പുരുഷന് മൂന്നുവർഷം തടവോ പിഴയോ (പോലീസ് ഓഫീസർക്ക് വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം). തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ രക്തബന്ധത്താലോ വിവാഹബന്ധത്തിലൂടെയോ അവരുടെ ബന്ധുവായവർക്കോ പരാതി നൽകാം.ആരോപിതന് മജിസ്ട്രേറ്റിന് ജാമ്യം നൽകാം. ഇത് സ്ത്രീയുടെ ഭാഗം കേട്ടശേഷം ജാമ്യം നൽകാൻ ന്യായമായ കാരണങ്ങളുണ്ടെങ്കിൽ മാത്രം.സ്ത്രീയുടെ അപേക്ഷയിൽ കേസിൽ അനുരഞ്ജനമാവാം. മാനദണ്ഡങ്ങൾ മജിസ്ട്രേറ്റിനു തീരുമാനിക്കാം.തലാഖ് ചൊല്ലിയ പുരുഷനിൽനിന്ന് സ്ത്രീക്ക് തനിക്കും കുട്ടികൾക്കും ജീവനാംശം ആവശ്യപ്പെടാം. എത്രയെന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാം.
സ്ത്രീക്ക് പ്രായപൂർത്തിയാവാത്ത കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെടാം. ഏതു രീതിയിലെന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാം.ഇത്തരത്തിൽ നിർണ്ണായക തീരുമാനത്തിലേക്ക് എത്തിയ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ സംപ്രീതയായതിനു പിന്നാലെയാണ് അവരുടെ നിർണ്ണായക തീരുമാനം

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (5 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (5 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (5 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (6 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (6 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (6 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (8 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (8 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (8 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (9 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (9 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (9 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (10 hours ago)

Malayali Vartha Recommends