ഇല കണ്ടു ഏതെന്ന് തിരിച്ചറിഞ്ഞാൽ ഞാൻ രാഷ്ട്രീയം വിടാം: പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി

രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വെട്ടിലാക്കി കേന്ദ്രമന്ത്രിയുടെ പുതിയ പ്രസ്താവന...ഇല കണ്ട് വിളയേതെന്ന് രാഹുലും പ്രിയങ്കയും തിരിച്ചറിഞ്ഞാല്‍ താൻ രാഷ്ട്രീയം വിടാമെന്ന് കേന്ദ്രമന്ത്രി..... കാർഷിക ബില്ലുകൾക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിമർശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് രംഗത്ത് വരികയായിരുന്നു..രാഹുലും പ്രിയങ്കയും രാജ്യത്തെ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആടിനെയും ചെമ്മരിയാടിനെയും തിരിച്ചറിയാനാകാത്തവരാണ് രാഹുലും പ്രിയങ്കയും. പാടത്തെ വിളകളുടെ ഇലകൾ കണ്ട് അതേത് വിളയാണെന്ന് തിരിച്ചറിയാൻ ഗാന്ധി സഹോദരങ്ങൾക്ക് സാധിക്കുമെങ്കിൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കാർഷികനിയമങ്ങൾക്കെതിരേ പഞ്ചാബിൽ ഖേതി ബച്ചാവോ യാത്ര എന്ന പേരിൽ മൂന്നുദിവസത്തെ പ്രതിഷേധ പരിപാടികൾ കോൺഗ്രസ് നടത്തിയിരുന്നു. ഇതിനുപുറമേ രാജ്യമെമ്പാടും കാർഷിക നിയമങ്ങൾക്കെതിരായി കോൺഗ്രസ് പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് കേന്ദ്രമന്ത്രിയെത്തിയത്. ബിജെപി കർഷക വിഭാഗത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് അദ്ദേഹം.
നേരത്തെകാറ്റാടിയന്ത്രം ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈർപ്പം ജലമാക്കി മാറ്റാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു . പ്രധാനമന്ത്രിക്ക് വിഷയങ്ങളെക്കുറിച്ച് ധാരണയില്ലെന്ന കാര്യം അദ്ദേഹത്തിനു പറഞ്ഞുകൊടുക്കാൻ ചുറ്റുമുള്ള ആർക്കും ധൈര്യമില്ലെന്നതാണ് രാജ്യം നേരിടുന്നു ഏറ്റവും വലിയ പ്രശ്നമെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. എന്നാൽ തന്നെപ്പോലെ എല്ലാവരും പപ്പുവാണെന്നാണ് രാഹുൽ വിചാരിക്കുന്നതെന്ന് ബിജെപി തിരിച്ചടിക്കുകയും ചെയ്തു.
കാറ്റിൽനിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന ഡാനിഷ് കമ്പനിയായ വെസ്താസിന്റെ പ്രസിഡന്റ് ഹെന്റിക് ആൻഡേഴ്സണുമായുള്ള വെർച്വൽ ചർച്ചയിലെ പരാമർശങ്ങളാണ് പ്രധാനമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് ആധാരം. കാറ്റാടി യന്ത്രം ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈർപ്പം ജലമാക്കിമാറ്റാമെന്നും ഓക്സിജൻ വേർതിരിക്കാമെന്നും മോദി ചർച്ചയിൽ പ്രസ്താവിച്ചിരുന്നു.
വിൻഡ് ടർബൈൻ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഓക്സിജനെ വേർതിരിച്ചെടുക്കാൻ സാധിച്ചാൽ ഊർജം, ജലം, ഓക്സിജൻ എന്നിവ ഒരേ ടർബൈനിൽ നിന്ന് ലഭ്യമാകും. വെസ്താസിലെ ശാസ്ത്രജ്ഞർ തങ്ങളുടെ ഗവേഷണങ്ങൾ ഈ രീതിയിൽ നടത്തുമോയെന്നും അദ്ദേഹം ചോദിച്ചു. ഞങ്ങളുടെ ഗവേഷകർക്കും ഡെവലപ്പർമാർക്കും താങ്കൾ ഒരു ആശയം നൽകിയെന്ന് ആൻഡേഴ്സൺ ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം. 'പ്രധാമന്ത്രിക്ക് വിഷയങ്ങളെക്കുറിച്ച് ധാരണയില്ലെന്നതല്ല രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം. അദ്ദേഹത്തിന്റെ ചുറ്റുമുള്ളവർക്ക് അക്കാര്യം അദ്ദേഹത്തിന് പറഞ്ഞുകൊടുക്കാൻ ധൈര്യമില്ല എന്നതാണ് യഥാർഥ അപകടം', എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
എന്നാൽ രാഹുലിന്റെ പരിഹാസത്തിന് പിന്നാലെ മന്ത്രിമാരായ സമൃതി ഇറാനി, പീയുഷ് ഗോയൽ എന്നിവർ രംഗത്ത് വന്നു. രാഹുൽഗാന്ധി അറിവില്ലാത്തയാളും കാര്യങ്ങൾ മനസിലാക്കാത്തയാളുമാണെന്ന് ഇവർപ്രതികരിച്ചു. ലോകത്തുള്ള എല്ലാവരും പപ്പുവാണെന്നാണ് രാഹുൽ ചിന്തിക്കുന്നതെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു തിരിച്ചടിച്ചു. ഊർജ്ജോൽപാദക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രചോദനം നൽകുന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ആഴത്തിലുള്ള ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അജ്ഞത അനുഗ്രഹമാണെന്നാണ് അവർ പറയുന്നത്. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചിലർ ആ അജ്ഞത നിലനിർത്താൻ ബോധപൂർവമായി ശ്രമിക്കുന്നുവെന്നതാണ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണിയെന്നും യുവരാജിനോട് അത് നേരിട്ട് പറയാൻ ആരും തയ്യാറാകുന്നില്ലെന്നും സ്മൃതി ഇറാനി പരിഹസിച്ചു.
സമാനമായ പരാമർശമാണ് പീയുഷ് ഗോയലും നടത്തിയത്. ലോകത്തെ പ്രമുഖ കമ്പനിയുടെ സിഇഒയുമായി പങ്കുവെച്ച ആശയങ്ങളെ അദ്ദേഹം പരിഹസിക്കുന്നുവെന്നും പീയുഷ് ഗോയൽ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























