സ്‌കൂള്‍ അധ്യാപകനായിരുന്ന പിതാവും കാമുകനും ചേർന്ന് 17കാരിയെ പീഡിപ്പിച്ചത് നിരവധി തവണ... കഴിഞ്ഞ ദിവസം വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്നത്... നടുക്കം വിട്ടുമാറാതെ നാട്ടുകാർ..

മഹാരാഷ്ട്രയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛനും കാമുകനും അറസ്റ്റില്‍. കഴിഞ്ഞ ദിവസം വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തു വന്നത്. സ്‌കൂള്‍ അധ്യാപകനായിരുന്ന പിതാവ് (51), മുന്‍ അയല്‍വാസിയായിരുന്ന കാമുകന്‍ (21) എന്നിവരെ തിങ്കളാഴ്ച പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികള്‍ക്കെതിരെ ഐപിസി 376 (ബലാത്സംഗം), പോക്സോ വകുപ്പുകള്‍ ചുമത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു. പിതാവും കാമുകനും നിരവധി തവണ ബലാത്സംഗം ചെയ്തെന്നു ചോദ്യംചെയ്യലില്‍ പെണ്‍കുട്ടി പൊലീസിനോടു വെളിപ്പെടുത്തിയതായി അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ യോഗേഷ് ഗുരാവ് പറഞ്ഞു. പെണ്‍കുട്ടിയും കുടുംബവും നേരത്തെ നവി മുംബൈയിലെ പന്‍വേലിലാണു താമസിച്ചിരുന്നത്.
ആ സമയത്താണ് യുവാവുമായി പ്രണയത്തിലായത്. എന്നാല്‍ ഇരുവരുടെയും ബന്ധത്തെ കുടുംബങ്ങള്‍ എതിര്‍ത്തിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം വസിന്തിലേക്കു താമസം മാറുകയും ചെയ്തു. എന്നാല്‍ കാമുകനും പെണ്‍കുട്ടിയും പിന്നീടും കൂടിക്കാഴ്ച നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























