വിജയരാജെ സിന്ധ്യയുടെ സ്മരണാര്‍ഥം 100 രൂപ നാണയം പുറത്തിറക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജമാതാ വിജയരാജെ സിന്ധ്യയുടെ സ്മരണാര്‍ഥം 100 രൂപയുടെ നാണയം പുറത്തിറക്കി.
ബിജെപിയുടെ സ്ഥാപക നേതാവായിരുന്ന വിജയരാജെ സിന്ധ്യയുടെ 100-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് നാണയം ഇറക്കിയത്.
2001-ല്‍ ആണ് വിജയരാജെ സിന്ധ്യ അന്തരിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍, അയോധ്യയിലെ രാമക്ഷേത്രം, മുത്തലാഖ് നിരോധനം തുടങ്ങിയ അവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്ന് മോദി പറഞ്ഞു. ജെ.പി.നഡ്ഡ അടക്കമുള്ള നേതാക്കളും അവരെ അനുസ്മരിച്ചു.
https://www.facebook.com/Malayalivartha























