പരിചരണം ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരാകാം

ആശുപത്രികളില്‍ പരിചരണം ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കും. രോഗിയുടെ ആരോഗ്യവാനായ ബന്ധുവിന് കൂട്ടിരിക്കാം.
ഇയാള്‍ നേരത്തെ കോവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കില്‍ നെഗറ്റീവായി ഒരുമാസം കഴിഞ്ഞിരിക്കണം. ഇവര്‍ രേഖാമൂലമുള്ള സമ്മതം നല്‍കണം.
കൂട്ടിരിക്കുന്ന ആളിന് പി.പി.ഇ. കിറ്റ് അനുവദിക്കും. പൊതുവിടങ്ങളില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ച് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാനും തീരുമാനമായി.
https://www.facebook.com/Malayalivartha























