സോണിയ ഗാന്ധിയുടെ പേരുള്ള ഫലകം അടൽ തുരങ്കത്തിൽ നിന്നും മാറ്റി :വമ്പൻ പ്രതിഷേധവുമായി കോൺഗ്രസ്

രാജ്യത്തിന് ഏറെ അഭിമാനം നൽകിയ നിമിഷമായിരുന്നു അടൽ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ദിവസം... രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച് അടൽ തുരങ്കം നൽകുന്ന അടച്ചുറപ്പ് ഏറ്റവും വലുതാണ്... എന്നാലിപ്പോൾ അടൽ തുരഗത്തെ തുടങ്ങാതെ ചുറ്റിപ്പറ്റി വിവാദങ്ങൾ കനക്കുകയാണ്...അടല്‍ തുരങ്കത്തിൽ നിന്നും സോണിയ ഗാന്ധിയുടെ പേരുള്ള ശിലാഫലകം നീക്കി...ഇതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്...
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് രേഖപ്പെടുത്തിയ ഫലകം അടൽ തുരങ്കത്തിൽ നിന്ന് നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി ഹിമാചലിലെ കോൺഗ്രസ് ഘടകം. നീക്കം ചെയ്ത ഫലകം എത്രയും വേഗം പുന:സ്ഥാപിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് പിസിസി അധ്യക്ഷൻ കുൽദീപ് സിങ് റാത്തോഡ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന് കത്തെഴുതി.
ഒക്ടോബർ മൂന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അടൽ തുരങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി തുരങ്കപാതയുടെ ശിലാസ്ഥാപനം നിർവഹിച്ച സോണിയാഗാന്ധിയുടെ പേര് ആലേഖനം ചെയ്ത ഫലകം തുരങ്കത്തിൽ നിന്ന് നീക്കം ചെയ്തതായാണ് കോൺഗ്രസിന്റെ ആരോപണം.
2010 ജൂൺ 28-ന് മനാലിയിലെ ധുണ്ഡിയിൽ സോണിയാഗാന്ധിയാണ് തുരങ്കപാതയുടെ ശിലാസ്ഥാപനം നടത്തിയത്.
ഇത്തരത്തിൽ ശിലാഫലകം നീക്കം ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. പാരമ്പര്യത്തിന് നിരക്കാത്തതതും നിയമവിരുദ്ധവുമാണ് കുൽദീപ് പറഞ്ഞു. വളരെയേറെ തന്ത്രപ്രാധാന്യമുളള അടൽ തുരങ്കം മനാലിയെ ലാഹൗൾ സ്പിറ്റി താഴ് വരയുമായി ബന്ധിപ്പിക്കുന്നതാണ്. മാത്രമല്ല ലേയിലേക്കുളള യാത്രാസമയം അഞ്ചുമണിക്കൂർ വരെ കുറയ്ക്കാനും സാധിക്കും.
മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണയിലാണ് അടൽ ടണലെന്ന് ഇതിന് പേരിട്ടത്. ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈആൾട്ടിറ്റിയൂഡ് തുരങ്കമാണ് ഇത്.
അതേസമയം റോഹ്ത്തങ്ങിലെ അടൽ തുരങ്കപാതയിൽ സഞ്ചാരികൾ വർധിച്ചതോടെ കർശന നടപടി അധികൃതർ സ്വീകരിച്ചിരുന്നു. മണാലിക്ക് സമീപം നിർമിച്ച പാത നിരവധി പേരെയാണ് ആകർഷിക്കുന്നത്. ഇതോടെ ഇവിടെ അപകടങ്ങളും വർധിച്ചു. തുടർന്നാണ് അധികൃതർ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങിയത്.തുരങ്കത്തിൽ വാഹനം നിർത്തുക, അമിത വേഗത, തെറ്റായ രീതിയിൽ വാഹനം മറികടക്കുക എന്നിവ നിരോധിച്ചു. എമർജൻസി എക്സിറ്റ് വഴിയുള്ള സഞ്ചാരവും പാടില്ല. തെക്ക് ഭാഗത്തെ പ്രവേശനം കവാടത്തിന് 200 മീറ്റർ മുമ്പ് മുതൽ തുരങ്കം അവസാനിക്കുന്നത് വരെ ഫോേട്ടായും വിഡിയോയും എടുക്കാൻ പാടില്ലെന്നും കുളു ജില്ല മജിസ്ട്രേറ്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉദ്ഘാടനം കഴിഞ്ഞ് 72 മണിക്കൂറിനിടെ തന്നെ മൂന്ന് വാഹനാപകടങ്ങളാണ് ഉണ്ടായത്. അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടങ്ങൾക്ക് കാരണമായതെന്ന് ബോർഡർ റോഡ് ഓർഗനൈസേഷൻ അധികൃതർ പറഞ്ഞു.
തുരങ്കത്തിലൂടെ കടന്നുപോകുന്നതിനിടെ സെൽഫിയെടുക്കാനുള്ള ശ്രമങ്ങളാണ് അപകടത്തിൽ കലാശിച്ചത്. തുരങ്കത്തിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കാത്തതിൽ പ്രാദേശിക അധികൃതരെ ബോർഡർ റോഡ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് 48 മണിക്കൂറിന് ശേഷമാണ് സുരക്ഷ ജീവനക്കാരെ നിയോഗിച്ചത്. മണാലി - ലേ ഹൈവേയിലാണ് തുരങ്കപാത. ഹിമാലയൻ മലനിരകളെ തുരന്ന് നിർമിച്ച രാജ്യത്തിെൻറ അഭിമാന പദ്ധതിയായി കണക്കാക്കപ്പെടുന്ന തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തത്.
1000 അടി ഉയരത്തിൽ 9.2 കിലോമീറ്റർ നീളമുള്ള തുരങ്കം ലോകത്തെ തന്നെ ഏറ്റവും വലിയ ഹൈവേ തുരങ്കമാണ്. 3,086 കോടിയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം കുറക്കാനാവും. മാത്രമല്ല, മഞ്ഞുമൂടുന്നതിനാൽ ആറ് മാസത്തോളം റോഹ്ത്താങ് പാസ് വഴി ഗതാഗതം സാധ്യമാകാറില്ലായിരുന്നു. വളരെ തന്ത്രപ്രധാനമായ ഭാഗമായതിനാൽ പട്ടാളത്തിന് ഉൾപ്പെടെ ഏറെ പ്രയോജനകരമാണ് തുരങ്കും. പത്തു വർഷം കൊണ്ടാണ് ഇതിെൻറ പണി പൂർത്തിയാക്കിയത്.
https://www.facebook.com/Malayalivartha























