ഹാത്രസ് കൊലപാതക കേസിലെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്‌ക്കും ദേഹാസ്വാസ്ഥ്യം... അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

ഹാത്രസ് കൊലപാതക കേസിലെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്‌ക്കും ദേഹാസ്വാസ്ഥ്യം. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ അച്ഛന് രക്തസമ്മര്‍ദം ഉയര്‍ന്നെങ്കിലും ആശുപത്രിയിലേക്ക് പോകാന്‍ അദ്ദേഹം വിസമ്മതിച്ചു.
ഇതേ തുടര്‍ന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ വീട്ടിലെത്തി പരിശോധന നടത്തി. ഹൈക്കോടതി നടപടികളില്‍ പങ്കെടുത്ത് ഇന്നലെ രാത്രി വൈകിയാണ് കുടുംബം ഹാത്രസിലേക്ക് മടങ്ങിയെത്തിയത്.
അതേസമയം ഹാത്രസ് കേസിന്റെ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ പാടത്ത് അന്വേഷണസംഘത്തിനൊപ്പം ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തി.
https://www.facebook.com/Malayalivartha























