സ്ത്രീകള്‍ക്കായി അടച്ചിട്ട വാതിലുകള്‍ തുറന്ന് കൊടുക്കൂ... സാമ്ബത്തികമായി സ്വയംപര്യാപ്തത നേടാനുള്ള അവസരം അവര്‍ക്ക് നല്‍കണമെന്ന് മോഹന്‍ ഭാഗവത്

സ്ത്രീയുടെ മൂല്യത്തെ തിരിച്ചറിയണമെന്നും ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം നല്‍കണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സ്ത്രീയെ ദേവിയായി കരുതി പൂജാമുറിയിലോ വേലക്കാരിയായി അടുക്കളയിലോ അടച്ചിടരുത്. സാമ്ബത്തികമായി സ്വയംപര്യാപ്തത നേടാനുള്ള അവസരം അവര്‍ക്ക് നല്‍കണം, പ്രവര്‍ത്തിക്കാനുള്ള കഴിവ് സ്ത്രീസമൂഹത്തിനുണ്ട്. അടച്ചിട്ട വാതിലുകള്‍ തുറന്നുകൊടുത്താല്‍ മതി. വീട്ടിനുള്ളിലെ ജോലിയല്ലാതെ മറ്റൊരു ജോലിയും സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്ന ധാരണയുണ്ട്. മറ്റു ജോലികളും അവര്‍ ചെയ്യും. അതിനായി വീട്ടുജോലികളില്‍ നിന്ന് കുറച്ച് മോചനവും അവരാഗ്രഹിക്കുന്ന സ്വാതന്ത്ര്യവും നല്‍കണം. കുടുംബത്തില്‍ അമ്മയുടെ സ്ഥാനമാണ് സ്ത്രീക്ക്. സര്‍ഗാത്മകതയാണ് അവരുടെ ശക്തി, വിവേക് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സര്‍സംഘചാലക് പറഞ്ഞു.
ശ്രീരാമജന്മഭൂമിക്കു വേണ്ടിയുള്ള പ്രക്ഷോഭം അവസാനിച്ചെങ്കിലും ഭാരതത്തിന്റെ ഭൂതകാലത്തിന്റെ അഭിമാനജനകമായ അവിഭാജ്യ ഘടകമെന്ന നിലയില്‍ രാജ്യത്തിന്റെ ഭാവിയേയും സ്വാധീനിക്കും. ശ്രീരാമന്‍ ഇവിടെ ജീവിച്ചിരുന്നു. ആ ജീവിതത്തിന്റെ സ്വാധീനം നാളെയും ഉണ്ടാവും, അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























