കൊടും ക്രൂരത... വൃദ്ധനേയും മകനേയും മര്‍ദ്ദിച്ച സംഘം വൃദ്ധനെകൊണ്ട് മൂത്രം കുടിപ്പിച്ചതായി പരാതി

വൃദ്ധനേയും മകനേയും മര്‍ദ്ദിച്ച സംഘം വൃദ്ധനെകൊണ്ട് മൂത്രം കുടിപ്പിച്ചതായി ആരോപണം. കഴിഞ്ഞയാഴ്ച യുപിയിലെ ലളിത്പൂറിലാണ് സംഭവം. സംഭവത്തില്‍ വൃദ്ധന്റെ പരാതിയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ലളിത്പൂരിലെ റോഡ ഗ്രാമത്തിലെ അമര്‍ എന്ന അറുപത്തിയഞ്ചുകാരനാണ് ആക്രമണത്തിനും വലിയ അപമാനത്തിനും ഇരയായിരിക്കുന്നത്. സോനു യാദവ് എന്നയാള്‍ മൂത്രം കുടിക്കാന്‍ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെ ഇയാളും സുഹൃത്തുക്കളും തന്നെയും മകനേയും മര്‍ദ്ദിക്കുകയായിരുന്നു ഉണ്ടായത്. മകനെ കോടാലികൊണ്ട് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും അമര്‍ പരാതിയില്‍ വ്യക്തമാകുന്നു.
വൃദ്ധനെ ഗ്രാമത്തിലെ സ്വാധീനമുള്ള ചിലര്‍ ആക്രമിച്ച വിവരം മിര്‍സ മന്‍സാര്‍ ബെഗ് പൊലീസ് സൂപ്രണ്ട് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിലെ പ്രധാന പ്രതി പിടിയിലായെന്നും പരാതിയില്‍ നടപടിയെടുക്കാന്‍ കാലതാമസം വന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























