Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഭര്‍ത്താവിനെ അന്‍പതിനായിരം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍

13 OCTOBER 2020 09:01 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിനെ അന്‍പതിനായിരം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. നാഗ്പുര്‍ സ്വദേശി ദേവിക ലോഖണ്ഡെ എന്ന യുവതിയാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ നല്‍കാന്‍ സഹായിച്ച സുഹൃത്തും അയല്‍വാസിയുമായ ചന്ദന്‍ നട്ടുജി ദിയേവറും അറസ്റ്റിലായിട്ടുണ്ട്. വാടകക്കൊലയാളിയായ സുനില്‍ മാളവ്യയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച രാവിലെയാണ് കഴുത്തറുത്ത നിലയില്‍ ദേവികയുടെ ഭര്‍ത്താവായ ജയ്ദീപ് ലോഖണ്ഡെയുടെ മൃതദേഹം കണ്ടെത്തിയത്്. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് ദേവികയെയും ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഭര്‍ത്താവ് വീട്ടില്‍ നിന്ന് പോയതെന്നായിരുന്നു യുവതിയുടെ മൊഴി. പിന്നീട് പൊലീസ് ജയ്ദീപിന്റെ ഫോണ്‍രേഖകള്‍ പരിശോധിച്ചു. ഇതില്‍ അവസാന കോള്‍ ചന്ദന്റെ ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലില്‍ ചന്ദന്‍ ദേവികയുടെയും സുനിലിന്റെയും പേരുകള്‍ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ദേവികയെ അറസ്റ്റു ചെയ്തു. അന്‍പതിനായിരം വാഗ്ദാനം ചെയ്തിരുന്നെങ്കിലും കൊലയാളിക്ക് അഡ്വാന്‍സ് തുകയായ 1500 രൂപ മാത്രമാണ് നല്‍കിയത്. മദ്യപാനിയായ ജയ്ദീപ് മദ്യലഹരിയില്‍ ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സഹികെട്ട യുവതി തന്റെ വിഷമങ്ങള്‍ അയല്‍വാസിയായ ചന്ദനോട് പറഞ്ഞു. ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഒരു വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കി തരണമെന്നും ആവശ്യപ്പെട്ടു. ഒരു സ്വകാര്യ കമ്ബനി ജോലിക്കാരനായ ചന്ദന്‍ തന്നെയാണ് സുനിലിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയ ഇവര്‍ വെള്ളിയാഴ്ച രാത്രിയോടെ ജയ്ദീപിനെ ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കായി ക്ഷണിച്ചു. ചടങ്ങ് കഴിഞ്ഞ് മടങ്ങി വരുന്ന വഴി കൂര്‍ത്ത ആയുധം ഉപയോഗിച്ച് ജയ്ദീപിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ദേവികയെ കണ്ട ഇവര്‍ ഇവരില്‍ നിന്നും 500 രൂപയും വാങ്ങിയാണ് മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (5 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (7 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (7 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (7 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (7 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (7 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (7 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (9 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (10 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (10 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (11 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (11 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (11 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (11 hours ago)

Malayali Vartha Recommends