ആനപ്പുറത്തിരുന്ന് യോഗ.... ആനയുടെ പുറത്തിരുന്ന് യോഗ അഭ്യസിക്കുന്നതിനിടെ യോഗ ഗുരു ബാബാ രാംദേവ് താഴെ വീണു, മഥുരയിലെ ഗുരുശരണം ആശ്രമത്തിലെ സന്യാസിമാരെ യോഗ അഭ്യസിപ്പിക്കുകയായിരുന്നു രാംദേവ്

ആനയുടെ പുറത്തിരുന്ന് യോഗ അഭ്യസിക്കുന്നതിനിടെ യോഗ ഗുരു ബാബാ രാംദേവ് താഴെ വീണു. യോഗയ്ക്കിടെ ആന ഇളകിയതോടെയാണ് രാംദേവ് താഴെ വീണത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം വൈറലായി കഴിഞ്ഞു.
മഥുരയിലെ ഗുരുശരണം ആശ്രമത്തിലെ സന്യാസിമാരെ യോഗ അഭ്യസിപ്പിക്കുകയായിരുന്നു രാംദേവ്. അതിനിടയിലാണ് സംഭവം ഉണ്ടായത്.
അഭ്യാസത്തിനിടെ ആന പെട്ടന്ന് ചലിച്ചതിനിടെ ബാബാ രാംദേവിന് ബാലന്‍സ് നഷ്ടമാവുകയായിരുന്നു. നിലത്ത് വീണ ശേഷം ചിരിച്ചുകൊണ്ടാണ് രാംദേവ് എഴുന്നേറ്റ് വരുന്നത്.
നിസാരപരിക്കുകള്‍ മാത്രമാണ് ബാബാ രാംദേവിനുള്ളതെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























