മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് വീണ്ടും... ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുമണി വരെയാണ് പരീക്ഷ

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് വീണ്ടും നടക്കും. കഴിഞ്ഞമാസം നടന്ന നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്കായാണ് ഇന്നു വീണ്ടും പരീക്ഷ നടത്തുന്നത്. കോവിഡ് ബാധിച്ചതിനാലോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നതിനാലോ സെപ്റ്റംബര്‍ 12 ന് നടത്തിയ നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കാണ് അവസരം.ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുമണി വരെയാണ് പരീക്ഷ നടക്കുക. www.ntaneet.nic.in എന്ന വെബ്സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.
കഴിഞ്ഞ മാസം നടത്തിയ പരീക്ഷയ്ക്ക് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നും ബാധകമാണ്. അഡ്മിറ്റ് കാര്‍ഡ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ, ആരോഗ്യനില സാക്ഷ്യപ്പെടുത്തിയ രേഖ, അപേക്ഷയ്ക്കൊപ്പം അപ് ലോഡ് ചെയ്ത ഫോട്ടോയുടെ കോപ്പി, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ അതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പരീക്ഷയുടെ ഫലപ്രഖ്യാപനം 16ന് ഉണ്ടാകും.
"
https://www.facebook.com/Malayalivartha























