പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയെ കരുതല്‍ തടങ്കലില്‍ നിന്നും മോചിപ്പിച്ചു

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കരുതല്‍ തടങ്കലിലായ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബയെ മോചിപ്പിച്ചതായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
മെഹ്ബൂബയുടെ മകള്‍ ഇല്‍തിജയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജി നാളെ വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി. മെഹ്ബൂബയെ എത്രകാലം തടങ്കലില്‍ വയ്ക്കാനാണ് ഉദ്ദേശ്യമെന്നു നാളേക്കകം വ്യക്തമാക്കണമെന്നു കഴിഞ്ഞ 29-ാം തീയതി സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.
മെഹ്ബൂബയെ സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസിലായിരുന്നു ആദ്യം പാര്‍പ്പിച്ചിരുന്നത്. പിന്നീട് വീട്ടു തടങ്കലിലാക്കി. പൊതു സുരക്ഷാ നിയമ പ്രകാരം ഒരാളെ പരമാവധി എത്രകാലം തടങ്കലില്‍ വയ്ക്കാമെന്നു വ്യക്തമാക്കണമെന്നും കേന്ദ്രത്തോടു കോടതി നിര്‍ദേശിച്ചിരുന്നു.
നാഷനല്‍ കോണ്‍ഫറന്‍സ് നേതാക്കന്മാരും മുന്‍മുഖ്യമന്ത്രിമാരുമായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല എന്നിവരെ മാര്‍ച്ചില്‍ 7 മാസത്തെ തടവിനുശേഷം മോചിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























