50,000 രൂപയ്ക്ക് വാടക കൊലയാളികളെ ഏര്‍പ്പാടാക്കി ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി

നാഗ്പൂരില്‍ 35-കാരിയായ ഭാര്യ വാടക കൊലയാളികളെ ഏര്‍പ്പാടാക്കി ഭര്‍ത്താവിനെ കൊലപ്പെടുത്തി. രണ്ട് വാടക കൊലയാളികള്‍ക്കായി 50,000 രൂപയാണ് നല്‍കിയത്. സംഭവത്തില്‍ ദേവികയെയും കൊലയാളികളിലൊരാളായ ചന്ദന്‍ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. സുനില്‍ എന്നയാള്‍ ഒളിവിലാണ്.
ദേവികയുടെ ഭര്‍ത്താവായ ജയ്ദീപിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടത് ശനിയാഴ്ച രാവിലെയാണ്. പിന്നീട് ദേവികയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് അവരെ സംശയം തോന്നുകയായിരുന്നു. ജയ്ദീപിന്റെ ഫോണ്‍ കോളുകളുടെ പരിശോധന നടത്തുന്നതിനിടെയാണ് ദേവിക കുറ്റസമ്മതം നടത്തിയത്.
ജയ്ദീപ് സ്ഥിരമായി മദ്യപിക്കുകയും ദേവികയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്നും അതില്‍ നിന്നും അവരെ രക്ഷപ്പെടുത്താനാണ് കൊല നടത്തിയതെന്നുമാണ് ചന്ദന്‍ എന്ന കൊലയാളിയുടെ മൊഴി.
https://www.facebook.com/Malayalivartha























