Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ചിന്മയാനന്ദിനെതിരെ യുള്ള ലൈംഗികാരോപണത്തിൽ വഴിത്തിരിവ്: പെൺകുട്ടി മൊഴി മാറ്റി

14 OCTOBER 2020 05:25 PM IST
മലയാളി വാര്‍ത്ത

മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരായ പീഡനക്കേസ് ഇപ്പോൾ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്... ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിൻമയാനന്ദിനെതിരേ ലൈംഗികാരോപണം പരാതിയുമായി രംഗത്ത് വന്ന പെൺകുട്ടി മൊഴിമാറ്റി. ചൊവ്വാഴ്ച കേസ് പരിഗണിച്ചവേളയിൽ ലക്നൗവിലെ പ്രത്യേക കോടതിക്ക് മുമ്പാകെയാണ് 24കാരിയായ നിയമവിദ്യാർഥി പീഡനത്തിന് ഇരയായെന്ന മൊഴിയെ തള്ളിപ്പറഞ്ഞത്... അക്രമികളുടെ സമ്മർദ്ദത്തിലാണ് ചിൻമയാനന്ദിനെതിരേ ലൈംഗീകാരോപണം ഉന്നയിച്ച് പരാതി നൽകിയതെന്ന് പെൺകുട്ടി ഇന്നലെ കോടതിയിൽ പറഞ്ഞു. അഡീഷ്ണൽ ജില്ലാ ജഡ്ജ് പവൻ കുമാർ റായ്ക്ക് മുമ്പാകെയാണ് മുമ്പ് പറഞ്ഞതെല്ലാം നിരാകരിച്ച് പെൺകുട്ടി പുതിയ മൊഴി കൊടുക്കുകയായിരുന്നു...

അതേസമയം മൊഴിമാറ്റിയതിന് നിയമവിദ്യാർഥി കൂടിയായ പെൺകുട്ടിക്കെതിരേ കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി. കേസിൽ ഒക്ടോബർ 15ന് കോടതി വീണ്ടും വാദം കേൾക്കും.

ചിൻമയാനന്ദ് ട്രസ്റ്റിന് കീഴിൽ ഷാജഹാൻപുരിലുള്ള ലോ കോളേജിലെ വിദ്യാർഥിയായിരുന്ന പെൺകുട്ടി കഴിഞ്ഞ വർഷമാണ് സ്വാമി ചിൻമയാനന്ദ ഒരുവർഷത്തോളം പീഡിപ്പിച്ചതായി ആരോപിച്ച് പരാതി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ 2019 സെപ്റ്റംബറിൽ ചിൻമയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. അലഹബാദ് ഹൈക്കോടതി ഈ വർഷം ഫെബ്രുവരിയിൽ ജാമ്യം അനുവദിക്കുകയും ചെയ്തു.
ബി.ജെ.പി. മുൻകേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദയ്ക്കെതിരേ ലൈംഗിക പീഡന പരാതി നൽകിയ യുവതി നേരത്തെ അറസ്റ്റിലായിരുന്നു . ചിന്മയാന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. ചിന്മയാന്ദ ലൈംഗികപീഡനത്തിനിരയാക്കി എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ യുവതി പണം തട്ടാൻ ശ്രമിച്ചു എന്ന് ചിന്മയാനന്ദ് പരാതിപ്പെട്ടിരുന്നു.

യുവതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടിരുന്നു അന്ന്. തന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന യുവതി വീഡിയോ ദൃശ്യങ്ങൾ കാണിച്ച് പലപ്പോഴായി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്നാണ് ചിന്മയാനന്ദ് യുവതിക്കെതിരേ ഉന്നയിച്ച പരാതി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുമായി ഷാജഹാൻപുരിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് ചൊവ്വാഴ്ച പോലീസ് സംഘം യുവതിയെ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തത്.

അറസ്റ്റ് തടയണമെന്ന് ആവശ്യവുമായി യുവതി നൽകിയ ഹർജി കഴിഞ്ഞദിവസം അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. കേസ് അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചാണെന്നും ഹൈക്കോടതിക്ക് പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാർഥിനിയായിരുന്ന യുവതി ഒരു വർഷത്തോളം പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായാണ് രംഗത്തുവന്നത്. കണ്ണാടിയിൽ ഒളിപ്പിച്ച ഒളിക്യാമറയിലൂടെയാണ് യുവതി പീഡന ദൃശ്യങ്ങൾ പകർത്തിയത്. ഇത്തരത്തിൽ പീഡിപ്പിക്കുന്നതായുള്ള 43 ഓളം വീഡിയോ ദൃശ്യങ്ങൾ യുവതി പോലീസിന് കൈമാറിയത്.

എന്നാൽ യുവതിയുടെ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ചിന്മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


താൻ എങ്ങനെയാണ് ബലാത്സംഗംചെയ്യപ്പെട്ടതെന്ന് വ്യക്തമാക്കുന്ന വിശദമായ മൊഴിയും തെളിവും നൽകിയിട്ടും പോലീസ് മുൻകേന്ദ്രമന്ത്രി ചിന്മയാനന്ദിന്റെ പേരിൽ ബലാത്സംഗക്കുറ്റം(376-ാം വകുപ്പ്) ചുമത്തിയില്ലെന്ന് ആരോപണം നേരത്തെ യുവതി ഉന്നയിച്ചിരുന്നു


തെളിവായി 43 വീഡിയോദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് യുവതി പ്രത്യേകാന്വേഷണസംഘത്തിന് കൈമാറിയിരുന്നു. താൻ 'ബ്ലാക്ക്മെയിലിങ്' നടത്തുകയാണെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവർ മാധ്യമങ്ങളോടുപറഞ്ഞിരുന്നു. . ദൃശ്യങ്ങൾ ചിന്മയാനന്ദിനെ കാണിച്ചെന്നും അവ യഥാർഥമാണെന്ന് സമ്മതിച്ചെന്നും പ്രത്യേകാന്വേഷണസംഘത്തലവൻ നവീൻ അറോറ പറഞ്ഞിരുന്നു . യുവതി നൽകിയ മൊബൈൽഫോണും പെൻഡ്രൈവും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു

ചിന്മയാനന്ദിന്റെ പരാതിയിൽ യുവതിയുടെ രണ്ടു ബന്ധുക്കളെയും സുഹൃത്തിനെയും പോലീസ് അറസ്റ്റുചെയ്തു. വീഡിയോ പുറത്തുവിടാതിരിക്കാൻ അഞ്ചുകോടിരൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ് ചെയ്തിരുന്നു.

ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാർഥിനിയായിരുന്ന യുവതി ഒരു വർഷത്തോളം പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായാണ് രംഗത്തുവന്നത്. ചിന്മയാനന്ദിനെ അറസ്റ്റുചെയ്തില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് പെൺകുട്ടി ഭീഷണിമുഴക്കിയിരുന്നു. അറസ്റ്റ് വൈകുന്നതിനെതിരേ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തിയിരുന്നു.

ചിന്മയാനന്ദിനെ അറസ്റ്റുചെയ്യാൻ യുവതിക്ക് ആത്മഹത്യഭീഷണി മുഴക്കേണ്ടിവന്നെന്നും ബി.ജെ.പി. സർക്കാരിന് തൊലിക്കട്ടി കൂടുതലാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്..

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (5 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (7 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (7 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (7 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (7 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (7 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (7 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (9 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (10 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (10 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (11 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (11 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (11 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (11 hours ago)

Malayali Vartha Recommends