മാതാപിതാക്കളോടു വഴക്കിട്ട് വീട്ടിൽ നിന്നുമിറങ്ങി... ബസ് സ്റ്റേഷനില്‍ നിന്നുള്ള ഒരാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയത് മറ്റൊരു സ്ഥലത്തേക്ക്... കോഴി ഫാമിലേക്ക് എത്തിച്ചശേഷം 22 ദിവസത്തേക്ക് ഒരു മുറിയില്‍ അടച്ചിട്ട് രണ്ടുപേര്‍ ചേർന്ന് ക്രൂര പീഡനം! നാട്ടുകാർക്ക് തോന്നിയ സംശയത്തിൽ നടത്തിയ പരിശോധനയിൽ കണ്ടത് നടുക്കുന്ന കാഴ്ച്ച

വീട്ടില്‍ നിന്ന് ഓടിപ്പോയ 17 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഒഡീഷയിലെ കട്ടക്കില്‍ ആണ് സംഭവം. ജഗത്സിംഗ്പൂര്‍ ജില്ലയിലെ തിര്‍ട്ടോള്‍ നിവാസിയായ കൗമാരക്കാരി മാതാപിതാക്കളുമായി വഴക്കിട്ട് വീട്ടില്‍ നിന്ന് ഓടിപ്പോയി തുടര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത്.
പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെണ്‍കുട്ടിയെ പിന്നീട് ജില്ലാ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) മുമ്ബാകെ ഹാജരാക്കി അവിടെ നിന്ന് അനാഥാലയത്തിലേക്ക് അയച്ചു.
ഒഎംപി സ്‌ക്വയറിലെ ബസ് സ്റ്റേഷനില്‍ നിന്നുള്ള ഒരാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.എന്നാല്‍ ടിര്‍ട്ടോളിലേക്ക് പോകുന്നതിനുപകരം, യുവാവ് പെണ്‍കുട്ടിയെ ചൗലിയഗഞ്ച് പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ ഗാത്തിറൗട്ട് ഗ്രാമത്തിലെ കോഴി ഫാമിലേക്ക് കൊണ്ടുപോയി 22 ദിവസത്തേക്ക് ഒരു മുറിയില്‍ അടച്ചിട്ടു.
ഫാമില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയെ പലപ്രാവശ്യം ബലാത്സംഗം ചെയ്തു. പിന്നീട് നാട്ടുകാരുടെ സംശയത്തിന്‍റെ പേരില്‍ പോലീസ് നടത്തിയ അന്വേഷത്തില്‍ ആണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.
ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവയുമായി ബന്ധപ്പെട്ട ഐപിസി സെക്ഷന്‍ 376 (2) (സി), 376 (2) (ജി), നിരവധി വ്യക്തികള്‍ ക്രിമിനല്‍ നടപടി നടത്തുമ്ബോള്‍ ചേര്‍ക്കുന്ന സെക്ഷന്‍ 34 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























