ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്ന് ആശുപത്രി... സിസിടിവി ദൃശ്യങ്ങള്‍ ഏഴ് ദിവസം മാത്രമേ സൂക്ഷിക്കൂവെന്നും അധികൃതര്‍

ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്ന് ആശുപത്രി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഏഴ് ദിവസം മാത്രമാണ് സൂക്ഷിക്കുന്നതെന്നും അധികൃതര്‍ സിബിഐയെ അറിയിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും കേസിലെ സാക്ഷികള്‍ക്കും ത്രിതല സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
സുതാര്യമായ അന്വേഷണം ഉറപ്പുവരുത്താന്‍ നടപടിയെടുത്തതായി യുപി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസില്‍ സമയബന്ധിതമായി അന്വേഷണം നടത്താന്‍ സിബിഐയ്ക്കു നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം.
രണ്ടാഴ്ചയിലൊരിക്കല്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐയോട് നിര്‍ദേശിക്കണം. ഇതു സംസ്ഥാന ഡിജിപി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സത്യവാംഗ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, രണ്ടു സഹോദരങ്ങള്‍, സഹോദര ഭാര്യ, മുത്തശി എന്നിവരാണ് വീട്ടിലുള്ളത്. ഇവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. സായുധ പോലീസും സിവില്‍ പോലീസും ഷാഡോ പോലീസും സുരക്ഷാ സംഘത്തിന്റെ ഭാഗമായി രംഗത്തുണ്ട്.
" f
https://www.facebook.com/Malayalivartha























