കേന്ദ്രം വൈദ്യുതി പ്രസരണ നിരക്കു കൂട്ടി

കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്ക് വര്‍ധിപ്പിച്ചു. ഇത് കേരളത്തിലെ കറന്റ് ചാര്‍ജില്‍ യൂണിറ്റിന് 50 പൈസയുടെ വര്‍ധനയുണ്ടാക്കിയേക്കും. വര്‍ഷം 1000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിനെതിരെ വൈദ്യുതി ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കും. സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി എത്തിക്കുന്ന വന്‍കിട വ്യവസായങ്ങളെയും തീരുമാനം ബാധിക്കും.
പുതിയ നിരക്ക് നവംബര്‍ 1 മുതല്‍ നല്‍കണം. ലൈനുകള്‍ ഉപയോഗിക്കുന്നതിന്് നിലവില്‍ വര്‍ഷം 550 കോടി രൂപയാണ് നല്‍കുന്നത്. ഇത് 1550 കോടിയെങ്കിലും ആകും. കോടിക്കണക്കിനു രൂപ ചെലവഴിച്ചു പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ നിര്‍മിച്ച വന്‍കിട ലൈനുകളുടെ സാമ്പത്തിക ബാധ്യത എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി വീതിച്ചതാണ് കേരളത്തിന് അധികബാധ്യതയായത്.
ഇതനുസരിച്ച് മറ്റിടങ്ങളിലെ ലൈനുകളുടെ ബാധ്യത കൂടി കേരളം വഹിക്കേണ്ടി വരും. തമിഴ്‌നാട്, ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, കര്‍ണാടക, മധ്യപ്രദേശ്, യുപി തുടങ്ങിയവയുടെ നിരക്ക് കാര്യമായി കുറയും.
6 വര്‍ഷം കൊണ്ടു 30 വന്‍കിട ലൈനുകള്‍, സ്വകാര്യ ഉല്‍പാദന കമ്പനികളുടെ വൈദ്യുതി കയറ്റുമതിക്കായി നിര്‍മിച്ചുവെങ്കിലും 30% ശേഷി പോലും ഉപയോഗിക്കുന്നില്ലെന്ന്്്് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരുന്നു. വൈദ്യുതിക്കുള്ള ആവശ്യം കുറഞ്ഞതോടെ പല കമ്പനികളും ഉല്‍പാദനം നിര്‍ത്തി.
https://www.facebook.com/Malayalivartha























