ആനത്താരകളിലെ രാത്രികാല ഗതാഗതങ്ങള്‍ നിരോധിക്കാനുള്ള മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവച്ചു

ആനത്താരയിലെ നിര്‍മാണങ്ങള്‍ ഇടിച്ചു നിരത്തുന്നതിനു പുറമേ ആനത്താര കടന്നു പോകുന്ന ഇടങ്ങളില്‍ക്കൂടിയുള്ള റോഡുകളിലെ ഗതാഗതവും മുഖ്യമായും രാത്രി ഗതാഗതവും നിരോധിക്കാനുമുള്ള മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. മദ്രാസ് ഹൈക്കോടതി തീരുമാനത്തിനെതിരേ ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ഉള്‍പ്പെടെ റിസോര്‍ട്ട്-സ്വകാര്യ ഭൂവുടമകള്‍ സമര്‍പ്പിച്ച 32 അപ്പീലുകളാണ് ഇന്നലെ തീര്‍പ്പാക്കിയത്. വിഷയത്തില്‍ അന്തിമ തീരുമനാം കൈക്കൊള്ളാന്‍ തമിഴ്നാട് സര്‍ക്കാരിന് പൂര്‍ണ അധികാരമുണ്ടെന്ന് പ്രഖ്യാപിച്ച വിധിയാണ് ഇന്നലെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ശരിവച്ചത്.
കേരളത്തില്‍ നിന്നു മസനഗുഡി-മൈസൂര്‍ പാതയിലെ റൂട്ടുകളിലായിരുന്നു ഈ നിരോധന ഉത്തരവ്. തങ്ങളുടെ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തങ്ങള്‍ക്ക് അനുമതിയുണ്ടെന്നും ആനത്താര ഇടനാഴിയിലെ റിസോര്‍ട്ട് ഉടമകളും സ്വകാര്യ ഭൂവുടമകളും വാദിച്ചു. ഇവരുടെ പരാതികള്‍ കേള്‍ക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെയും മറ്റ് രണ്ട് പേരുടെയും നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഏത് സ്ഥാപനങ്ങളാണ് പൊളിച്ചുമാറ്റുകയോ സ്ഥലം മാറ്റുകയോ ചെയ്യേണ്ടതെന്ന് ആലോചിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഈ പ്രദേശം ദുര്‍ബലമായ ഒരു ആവാസവ്യവസ്ഥയായിരുന്നു, മനുഷ്യരുടെ ഇഷ്ടം ആനകള്‍ക്ക് വഴിമാറണം എന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ 2020 ജനുവരിയില്‍ കേസിലെ അവസാന വാദം കേള്‍ക്കുന്നതിനിടെ പ്രസ്താവിച്ചത്.
നീലഗിരി കുന്നുകളിലെ ആന ഇടനാഴിയില്‍ നിര്‍മിച്ച 11 ഹോട്ടലുകളും റിസോര്‍ട്ടുകളും നിയമലംഘനത്തിന് അടുത്ത 48 മണിക്കൂറിനുള്ളില്‍ അടയ്ക്കാനോ ഇടിച്ചു നിരത്താനോ 2018 ഓഗസ്റ്റില്‍ ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നത്.
https://www.facebook.com/Malayalivartha























