ഹാത്രസ്സിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ നഷ്ടമായെന്ന് ആശുപത്രി അധികൃതർ

ഹാത്റസ്സിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ സിബിഐ സംഘം ആശുപത്രി യോട് സിസിടിവി ദൃശ്യങ്ങൾ ചോദിച്ചിരുന്നു... എന്നാൽ ഞെട്ടിക്കുന്ന അതും സംശയം ഉളവാക്കുന്ന തുമായ മറുപടിയാണ് ആശുപത്രി അധികൃതർ നൽകിയിരിക്കുന്നത്... വിശദീകരണം പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയുടേത് ആണ്.
ഹാഥറ്സ്പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ നഷ്ടമായെന്ന് ആശുപത്രി അറിയിച്ചിരിക്കുകയാണ്. സിസി ടിവി ദൃശ്യങ്ങൾ നഷ്ടമായി എന്ന് മറുപടി അത്യന്തം അപലപനീയമാണ്... കാരണം 7 ദിവസം വരെ സൂക്ഷിക്കാവുന്ന ദൃശ്യങ്ങൾ നഷ്ടമായി എന്ന് പറഞ്ഞിരിക്കുന്നത്. തുടക്കം മുതൽ തന്നെ ഈ കേസിന് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉന്നതരുടെ ഭാഗത്തുനിന്നും നടന്നിരുന്നു.... അതിന്റെ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പുറത്തുവന്നിരുന്നു... പിന്നാലെയാണ് ഇപ്പോൾ ദൃശ്യങ്ങൾ നശിച്ചുവെന്ന് ആശുപത്രി അധികൃതരും പറയുന്നത്.... നേരത്തെ സംഭവിച്ചത് ഇതായിരുന്നുയു.യു പി പീഡനം, പെൺകുട്ടി മരിച്ചത് കൊവിഡ് ബാധിച്ചെന്ന് പറയണം, കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്,...ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു..
ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ല മജിസ്ട്രേറ്റ്. പെൺകുട്ടി മരിച്ചത് കൊവിഡ് വെെറസ് ബാധിച്ചാണെന്ന് പറയണമെന്നും അല്ലാത്ത പക്ഷം ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും മജിസ്ട്രേറ്റ് കുടുംബത്തെ ഭീക്ഷണിപ്പെടുത്തി. കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെയാണ് പുറത്തുവിട്ടത്.
"മാദ്ധ്യമങ്ങൾ ഇന്നുണ്ടാകും നാളെ അവർ പോകും, ഞങ്ങൾ എന്നും ഇവിടെയുണ്ടാകും,തീരുമാനം മാറ്റാൻ നിങ്ങൾക്ക് ഇനിയും സമയമുണ്ട്.ഇല്ലെങ്കിൽ ഞങ്ങൾ മാറ്റും."വീഡിയോയിൽ മജിസ്റ്റട്രറ്റ് പറയുന്നു. അധികാരികൾ ഞങ്ങൾക്ക് മേൽ സമ്മർദം ചുമത്തുന്നു. അവൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നുവെങ്കിൽ ധനസഹായം കിട്ടുമായിരുന്നു. ഇത് പറഞ്ഞ് കുടുംബത്തെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്നും പെൺകുട്ടിയുടെ സഹോദരന്റെ ഭാര്യ പറഞ്ഞു. അധികാരികൾ തങ്ങളെ അവിടെ താമസിക്കാൻ അനുവദിക്കില്ലെന്നും പ്രസ്താവന തിരുത്താൻ ആവശ്യപ്പെടുന്നുവെന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ 14നാണ് ഹത്രാസിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായത്. നാക്ക് മുറിച്ച് മാറ്റിയ നിലയിൽ ഗുതരാവസ്ഥയിലായിരുന്ന പെൺകുട്ടി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയർന്ന് വന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയത് യു.പി പൊലീസ് തടഞ്ഞതും കൂടുതൽ സംഘർഷങ്ങൾക്ക് കാരണമായി. യു.പിയിലെ ദലിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ മുഖ്യമന്ത്രി യോഗി അദിത്യനാഥ് പ്രതികളെ സഹായിക്കുന്ന നടപടി സ്വീകരിച്ചത് രാജ്യത്തിന് മൊത്തം അപമാനമായിരുന്നു.
ഇത്തരത്തിലുള്ള അട്ടിമറി സാധ്യതകളിൽ നിലനിൽക്കുകയാണ് ഹോസ്പിറ്റൽ ദൃശ്യങ്ങൾ നശിച്ചുപോയി എന്ന് ആശുപത്രി അധികൃതർ പറഞ്ഞിരിക്കുന്നത്.... ഇത് ഈ കേസ് അട്ടിമറിക്കാനുള്ള ഏറ്റവും വലിയ തെളിവാണ്... 7 ദിവസം വരെ സൂക്ഷിക്കപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഇല്ല എന്ന് ആശുപത്രി അധികൃതർ പറഞ്ഞിരിക്കുന്നത്
https://www.facebook.com/Malayalivartha























