Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും


തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...

മോദിയുടെ ഇന്ത്യ ! ഇന്ത്യ മാറുകയാണോ? മാറ്റുകയാണോ ?

15 OCTOBER 2020 04:29 PM IST
മലയാളി വാര്‍ത്ത

ഇത്രയും അസഹിഷ്ണുത എന്തിന് ?
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മുടെ രാജ്യത്ത് ഒരു പരസ്യത്തെ ചൊല്ലി പോര് നടക്കുകയാണ് .മതേതരത്വം വിളിച്ചോതുന്ന ഒരു പരസ്യത്തെ ഇന്ത്യയിലെ ത്രീവ്ര ഹിന്ദുത്വ വാദികൾ എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നത് ?.എന്റെയും നിങ്ങളുടെയും ഇന്ത്യ എന്നുമുതലാണ് ഒരു വിഭാഗത്തിന്റേതുമാത്രമായത് .മതേതരത്വം എന്നുമുതലാണ് അസഹിഷ്ണുതയുണ്ടാകുന്ന ഒന്നായി മാറിയത് .മതസൗഹാര്‍ദം പ്രമേയമായ തനിഷ്‌ക് ജ്വല്ലറിയുടെ പരസ്യത്തിന് ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഭീഷണിയുയര്‍ത്തിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ പ്രതിഷേധം ആണ് ഉയർന്നത് . ബോയ്ക്കോട്ട് തനിഷ്‌ക് തുടങ്ങിയ ക്യാംപെയ്നുകള്‍ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും ശക്തമാകാന്‍ തുടങ്ങി. കടുത്ത വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന്, കഴിഞ്ഞ ദിവസം തനിഷ്‌ക് പരസ്യം പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.  കേവലം ഒരു പരസ്യ ചിത്രത്തെ ഇത്രയും വലിയ വിവാദ വിഷയമായി പരിഗണിക്കണ്ട കാര്യമുണ്ടോ എന്ന് സ്വാഭാവികമായും ചിന്തിക്കാം . ഹൈന്ദവ മതവിശ്വാസിയായ മരുമകള്‍ ഗര്‍ഭിണിയായതുമായി ബന്ധപ്പെട്ട ചടങ്ങ് ആഘോഷിക്കുന്ന മുസ് ലിം കുടുംബത്തിന്റെ കഥയായിരുന്നു തനിഷ്‌കിന്റെ പുതിയ പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.പരസ്യത്തിന്റെ അവസാനത്തില്‍ മരുമകള്‍ അമ്മായിഅമ്മയോട് ചോദിക്കുന്നു, ഈ ആചാരങ്ങളൊന്നും ഈ വീട്ടില്‍ നടക്കാറുള്ളതല്ലല്ലോയെന്ന്, അതിന് അമ്മായിയമ്മയുടെ മറുപടി, പെണ്‍കുട്ടികളെ സന്തോഷവതിയാക്കുക എന്നത് എല്ലാ വീട്ടിലും നടക്കുന്ന കാര്യമല്ലേ എന്നാണ്.പരസ്യത്തിലെ വോയ്‌സ്ഓവറിന്റെ അവസാനം ഒന്നായി തീര്‍ന്നാല്‍ പിന്നെ നമ്മള്‍ അവര്‍ക്കായി എന്തും ചെയ്യില്ലേ എന്നാണ്. അവസാനം തനിഷ്‌കിന്റെ ഏകത്വം എന്ന സീരിസില്‍ പുറത്തിറക്കുന്ന ആഭരണം മരുമകളുടെ കഴുത്തില്‍ അണിയിക്കുന്നു.ഈ ഭാഗങ്ങളാണോ ഇത്രയധികം അസഹിഷ്ണുതയുണ്ടാക്കുന്നത് ?.ജാതീയതയും വർഗീയതയും മതഭ്രാന്തും ഇന്ത്യയിൽ  ഈ കാലത്തിനിടക്ക് ഏറ്റവും കൂടുതൽ വേരുപ്പിടിച്ചിരിക്കുന്ന നാളുകളിലൂടെയാണ് നാം മുന്നോട്ട് പോകുന്നത് .ഓരോ രാഷ്ട്രീയ പാർട്ടിയും ഇവയൊക്കെ ആവശ്യത്തിന് വെള്ളവും വളവും നൽകി ഉപയോഗിക്കുന്നുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല .അതിൽ എല്ലാവരും ഒന്നിനൊന്ന് മുന്നിൽ നില്കുന്നു .ഇത് പഴയ ഇന്ത്യ അല്ല പുതിയ കാലത്തിന്റെ ,മുതലെടുപ്പിന്റെ രാഷ്ട്രീയം സംസാരിക്കുന്ന ഇന്ത്യ ആണെന്ന് നമുക്ക് ഉറപ്പിച്ചു പറയാം

തനിഷ്കിന്റെ പരസ്യത്തിനെതിരെ നിരവധിപേർ രംഗത്ത് വന്നു .വ്യാപക വിദ്വേഷ ക്യാംപെയ്ന്‍ ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം തനിഷ്‌ക് ഗ്രൂപ് പരസ്യം പിന്‍വലിച്ചിരുന്നു.എന്നാല്‍ പരസ്യം പിന്‍വലിച്ചാല്‍ മാത്രം പോരാ നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ടുകൊണ്ട് ബോയ്‌ക്കോട്ട് തനിഷ്‌ക് ക്യാംപെയ്ന്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഉപരോധ ക്യാംപെയ്‌നുകള്‍ ചില സ്ഥലങ്ങളില്‍ തനിഷ്‌ക് ജ്വല്ലറിക്ക് മുന്‍പിലെ പ്രതിഷേധങ്ങളിലേക്കും വഴിമാറിയിട്ടുണ്ട്. ഇവിടങ്ങളില്‍ കലുഷിതമായ അന്തരീക്ഷം കണക്കിലെടുത്ത് പൊലീസ് സുരക്ഷ ഒരുക്കാന്‍ തുടങ്ങിയിട്ടുണ്ട്.മതേതരത്വത്തിന്റെ പേര് പറഞ്ഞുകൊണ്ട് ഇവിടെ ഒരു വിഭാഗം ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പരസ്യങ്ങള്‍ ഉണ്ടാക്കുകയാണ്. നിര്‍മ്മാതാക്കള്‍ പരസ്യം പിന്‍വലിച്ചു മാപ്പ് പറയണം. എന്തിനാണ് മുസ്ലിം കുടുംബത്തിലെത്തുന്ന ഹിന്ദു പെണ്‍കുട്ടിയുടെ കഥ പറയുന്നത്. തിരിച്ച് ഹിന്ദു കുടുംബത്തിലെത്തുന്ന മുസ്ലിം പെണ്‍കുട്ടിയുടെ കഥ എന്തുകൊണ്ട് പറയുന്നില്ല. ഇത് ലൗ ജിഹാദിനെ മഹത്വവത്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ്, എന്നിങ്ങനെയായിരുന്നു തനിഷ്‌കിനെ നിരോധിക്കണമെന്നും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വന്ന കമന്റുകള്‍.
ബോളിവുഡ് നടി കങ്കണ റണൗത്തും പരസ്യത്തെ ലവ് ജിഹാദായി ചിത്രീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. ‘ഈ ക്രിയേറ്റീവ് തീവ്രവാദികള്‍ നമ്മള്‍ ഹിന്ദുക്കള്‍ക്കിടയിലേക്ക് കുത്തിവെക്കുന്ന കാര്യങ്ങളെക്കുറിച്ച് നമ്മള്‍ അതീവ ബോധവാത്മാരകണം. അവര്‍ പറയുന്ന ഓരോ കാര്യങ്ങളെയും നമുക്ക് വെച്ചുനീട്ടുന്ന ബോധ്യങ്ങളും ശദ്ധാപൂര്‍വ്വം വിലയിരുത്തുക മാത്രമാണ് നമ്മുടെ സംസ്‌കാരത്തെ രക്ഷിക്കാനുള്ള ഏക മാര്‍ഗം എന്നാണ് അവർ പറഞ്ഞു വെച്ചത് .
എന്നാൽ പരസ്യത്തെ പിന്തുണച്ച് നിരവധിപേരാണ് എത്തിയത് .ചേതൻ ഭഗതും ശശിതരൂരും അവരിൽപ്പെടുന്നു .
 രാജ്യത്തെ വരിഞ്ഞു മുറുക്കുന്ന വിദ്വേഷ ചിന്തകളെയും വിമര്‍ശിച്ചാണ് തനിഷ്‌കിന് ചേതന്‍ ഭഗത് ട്വിറ്ററിലൂടെ പിന്തുണ നല്‍കിയത് ,അദ്ദേഹം ഇങ്ങനെ എഴുതി

”പ്രിയപ്പെട്ട തനിഷ്‌ക്,
നിങ്ങളെ ആക്രമിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും നിശ്ചയമായും ഇനിയങ്ങോട്ട് നിങ്ങളുടെ കയ്യില്‍ നിന്ന് ഒന്നും വാങ്ങാന്‍ സാധിക്കില്ല. ഇവരുടെയൊക്കെ ചിന്ത എങ്ങോട്ടാണ് ഈ രാജ്യത്തെ കൊണ്ടു ചെന്നെത്തിക്കുക എന്നത് നോക്കിയാല്‍ തന്നെ മനസിലാകുന്ന കാര്യമാണത്. അവര്‍ക്കൊന്നും ഇനിയങ്ങോട്ട് ഒരു പണിയും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഭാവിയില്‍ തനിഷ്‌കില്‍ നിന്ന് ഒന്നും വാങ്ങാനും സാധിക്കില്ല. അതുകൊണ്ട് അവരെകുറിച്ച് ആലോചിക്കേണ്ടതില്ല”, ചേതന്‍ ഭഗത് ട്വിറ്ററില്‍ പറഞ്ഞു.ട്വീറ്റിന് പിന്നാലെ ചേതന്‍ ഭഗതിന് നേരെയും സൈബര്‍ ഇടങ്ങളില്‍ ഹിന്ദുത്വ അനുകൂലികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ ചില ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടിയും നല്‍കി.ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു വ്യവസായം ഐക്യത്തെ സംബന്ധിച്ച് നല്ല സന്ദേശം നല്‍കിയതിന് ആക്രമിക്കപ്പെടുന്നത് ശരിയല്ലെന്നും ചേതന്‍ ഭഗത് പറഞ്ഞു.സര്‍ക്കാര്‍ സാമ്പത്തിക മേഖലയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വിഭജനാത്മകമായി ഒരു കാര്യവുമില്ലാത്ത അജണ്ടകളില്‍ ഊന്നല്‍ നല്‍കുന്നതിന് പകരം നമുക്ക് സാമ്പത്തിക മേഖലയ്ക്ക് ഊന്നല്‍ നല്‍കാമെന്നും ചേതന്‍ ഭഗത് പറഞ്ഞു.‘തനിഷ്‌ക് ജ്വല്ലറി പരസ്യ വിവാദത്തിന് ദുഃഖപര്യവസാനമായിരിക്കുന്നു. ധീരതയിലൂടെയും വ്യത്യസ്തതയിലൂടെയും പരമ്പരാഗത കുടുംബ ജ്വല്ലറിക്കാരില്‍ നിന്നും ആളുകളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പരസ്യങ്ങള്‍ ചെയ്യുന്ന ഒരു ബ്രാന്‍ഡ് ഇത്ര വേഗം സമ്മര്‍ദത്തിന് വഴങ്ങിയത് ആശ്ചര്യപ്പെടുത്തുന്നു.’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.തനിഷ്‌ക് ജ്വല്ലറിയുടെ കീഴടങ്ങല്‍ ചിലര്‍ രാജ്യത്ത് അഴിച്ചുവിട്ട ഭയത്തിലേക്കും ഭീഷണിയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. ഞാന്‍ വളര്‍ന്നു വന്ന ഇന്ത്യ തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയിരിക്കുന്നു, അതും ഏറ്റവും ദോഷകരമായ രീതിയില്‍. മതസ്പര്‍ധ പ്രചരിപ്പിക്കുന്നത് തികച്ചും സാധാരണമായ ഒരു കാര്യമായി തീരുന്ന സാഹചര്യത്തിലേക്ക് ഇന്ത്യ മാറിപ്പോകുന്ന ഒരു ദിനം വരുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നേയില്ല.’  എന്നും ശശി തരൂര്‍ പറഞ്ഞു വെച്ചു .നേരത്തെ തന്നെ പരസ്യത്തിന് പിന്തുണയുമായി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ഹിന്ദു-മുസ് ലിം സാഹോദര്യം വിഷയമാവുന്ന മനോഹരമായ പരസ്യമാണ് ഇതെന്ന് ശശി തരൂര്‍ പ്രതികരിച്ചത്.‘മനോഹരമായ ഈ പരസ്യത്തിലൂടെ ഹിന്ദു മുസ്ലിം ഐക്യം ഉയര്‍ത്തിക്കാട്ടിയതിന് തനിഷ്‌ക് ജ്വല്ലറി ബഹിഷ്‌കരിക്കാന്‍ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ഐക്യം അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ ഇന്ത്യയെ ബഹിഷ്‌കരിക്കാത്തത്? ‘ ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.

എന്റെയും നിങ്ങളുടെയും ഇന്ത്യയിലാണ് ഇത് നടക്കുന്നത്. ഒന്നുമാത്രമേ ഓർമ്മിപ്പിക്കാൻ ഉള്ളു ..ഇത് ഒരു ജനാധിപത്യ രാജ്യമാണ് .

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (2 minutes ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (8 minutes ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (6 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (8 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (8 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (8 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (9 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (9 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (11 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (11 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (12 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (12 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (12 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (12 hours ago)

Malayali Vartha Recommends