സുശാന്തിന്റെ മരണം... അന്വേഷണം തുടരുന്നതായി സി.ബി.ഐ; കേസില്‍ സി.ബി.ഐ നിഗമനത്തില്‍ എത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണ്

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അവസാന നിഗമനത്തില്‍ എത്തിയെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതായും സി.ബി.ഐ പറഞ്ഞു.
സി.ബി.ഐ നിഗമനത്തില്‍ എത്തിയെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചതായും ഉടന്‍ തന്നെ സി.ബി.ഐ ബിഹാര്‍ കോടതിക്ക് റിപ്പോര്‍ട്ടുകള്‍ കൈമാറുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ഏജന്‍സി.
ജൂണ്‍ 14നാണ് സുശാന്തിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്നായിരുന്നു നിഗമനം. എന്നാല്‍ ബന്ധുക്കള്‍ ഈ ആരോപണം നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം അന്വേഷിക്കുന്നതിന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും കേസ് ഏറ്റെടുത്തു.
https://www.facebook.com/Malayalivartha























