കോടതിയുടെ വിമര്‍ശനം എന്‍.ഐ.എയ്ക്ക് കനത്ത തിരിച്ചടിയായി.... നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിലൂടെ പ്രതികള്‍ നേടിയ തുക ഭീകരപ്രവര്‍ത്തനത്തിന് വിനിയോഗിച്ചതിനുള്ള തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇതുവരെ കണ്ടെത്താനായില്ലെന്ന് എറണാകുളം എന്‍.ഐ.എ കോടതി

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിലൂടെ പ്രതികള്‍ നേടിയ തുക ഭീകരപ്രവര്‍ത്തനത്തിന് വിനിയോഗിച്ചതിനുള്ള തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇതുവരെ കണ്ടെത്താനായില്ലെന്ന് എറണാകുളം എന്‍.ഐ.എ കോടതി വ്യക്തമാക്കി. ആകെ 30 പ്രതികളുള്ള കേസിലെ പത്തുപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുള്ള വിധിയിലാണ് കോടതിയുടെ വിമര്‍ശനം.
സ്വര്‍ണക്കടത്തു കേസില്‍ യു.എ.പി.എ പ്രകാരമുള്ള കുറ്റംചുമത്തി അന്വേഷണം നടത്തുന്ന എന്‍.ഐ.എയ്ക്ക് കോടതിയുടെ വിമര്‍ശനം കനത്ത തിരിച്ചടിയാണ്. നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്താന്‍ മുഖ്യപ്രതികള്‍ക്ക് ഹര്‍ജിക്കാരില്‍ ചില പ്രതികള്‍ പണം നല്‍കിയെന്നും ഇവര്‍ മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയെന്നുമാണ് കേസ് ഡയറിയില്‍ വ്യക്തമാകുന്നതെന്ന് കോടതി വിലയിരുത്തി.
ഇതിനപ്പുറം ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കാന്‍ മതിയായ തെളിവുകള്‍ ഇതുവരെ കേസ് ഡയറിയിലില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha























