ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട് സെക്ടറിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.പുലര്‍ച്ചെ 5.15ന് ചെറിയ ആയുധങ്ങളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് വെടിവെപ്പ് എന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.സെപ്റ്റംബര്‍ 26നും പൂഞ്ച് ജില്ലയിലെ മാന്‍കോട്ട്, രജൗറി ജില്ലയിലെ നൗഷാര സെക്ടറുകളില്‍ പാകിസ്താന്‍ സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. പൂഞ്ചിലെ ദേഗ് വാര്‍, മാള്‍ട്ടി സെക്ടറുകളിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























