എല്ലാ ദിവസവും മൂന്ന് കിലോമീറ്റര്‍ നടന്ന് വന്യജീവി സങ്കേതത്തിലെ കുന്ന് കയറുന്ന കുട്ടികൾ; പഠിക്കാനായി ഇന്റര്‍നെറ്റ് കണക്ഷന് വേണ്ടി കുട്ടികളുടെ ത്യാഗം ; മഴ പെയ്താൽ പിന്നെ സംഭവിക്കുന്നത്

കോവിഡ്-19 മഹാമാരിക്കിടയിലും പഠനം തുടരാനുള്ള ദൃഢനിശ്ചയത്തോടെ മുന്നേറുകയാണ് ഗോവയിലെ ഒരു കൂട്ടം വിദ്യാര്‍ഥികൾ . പഠനത്തിനായി അവർ സഹിക്കുന്ന ത്യാഗം ചെറുതല്ല. എല്ലാ ദിവസവും മൂന്ന് കിലോമീറ്റര്‍ നടന്ന് വന്യജീവി സങ്കേതത്തിലെ കുന്ന് കയറാന്‍ പ്രേരിപ്പിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷന് വേണ്ടിയാണ് ഈ കുട്ടികളുടെ കുന്ന് കയറ്റം. യാത്രയിലുണ്ടായേക്കാവുന്ന അപകടങ്ങളെ അവഗണിച്ച് തെക്കന്‍ ഗോവ ജില്ലയിലെ സാങ്കും താലൂക്കിലെ കുന്നിന്‍ മുകളിലേക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ള 25 വിദ്യാര്‍ഥികളുടെ ഈ സംഘത്തിന് ട്രെക്കിങ് ഒരു ദിനചര്യയായി മാറി കഴിഞ്ഞു.
കൊറോണ വൈറസിനെ തുടര്‍ന്നുള്ള രാജ്യവ്യാപക ലോക്ക്ഡൌണ്‍ കാരണം ഗോവയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച് അവസാനം മുതല്‍ അടച്ചിരിക്കുകയാണ്. കൂടാതെ പഠനം ഓണ്‍ലൈനിലേക്ക് മാറി, ഇതിന് സ്മാര്‍ട്ട്‌ഫോണുകളും വേഗതയാര്‍ന്ന ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ആവശ്യമാണ്. പനാജിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന സാങ്കും താലൂക്കിലെ കുമാരി, പത്രെ തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പതിവായി 3 കിലോമീറ്റര്‍ ട്രെക്കിംഗ് നടത്തുകയാണ്. നേത്രാവലി വന്യജീവി സങ്കേതത്തിനുള്ളിലെ കുമാരി കുന്നിന്‍മുകളില്‍ എത്തി, അവരുടെ മൊബൈല്‍ ഫോണുകള്‍ക്ക് വേഗതയേറിയ ഇന്റര്‍നെറ്റ് കണക്ഷന്‍ അന്വേഷിക്കുകയാണ്, പഠനം തുടരാനായി.
രാവിലെ 8.10 ഓടെ ഇവിടെയെത്തി ക്ലാസുകള്‍ കഴിഞ്ഞ് ഉച്ചക്ക് ഒരു മണിയോടെ വീട്ടിലേക്ക് മടങ്ങും. വന്യജീവി സങ്കേതത്തിനുള്ളിലെ കുന്നിലെ തരിശായി കിടക്കുന്ന ഭൂമിയിലെ പാറകളില്‍ ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്.മഴ പെയ്യുമ്ബോള്‍, നനയാതിരിക്കാന്‍ കുടയും പിടിച്ചാണ് ഇരിക്കുക. മഴ പെയ്താല്‍ പിന്നെ റേഞ്ച് കിട്ടില്ല. പഠനം തുടരണമെങ്കില്‍ മഴ തോരുന്നത് വരെ കാത്തിരിക്കണം. ഈ പ്രദേശത്ത് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ (ബിഎസ്‌എന്‍എല്‍) മൊബൈല്‍ ടവറുകളുണ്ടെങ്കിലും പ്രദേശവാസികളുടെ അഭിപ്രായത്തില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പലപ്പോഴും മോശമാണ്.ക്വെപെമിലെ ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുന്ന പ്രവിത ഗവോങ്കര്‍ പറയുന്നത് തങ്ങള്‍ പഠിക്കാനിരിക്കുന്ന തരിശു ഭൂമിയില്‍ ധാരാളം പാമ്ബുകളെ കാണാറുണ്ട് എന്നാണ്.ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്‌ടപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഇവിടെ വരികയല്ലാതെ മറ്റ് മാര്‍ഗമില്ല," അവര്‍ പറഞ്ഞു. പ്രദേശത്തെ എല്ലാ ബിഎസ്‌എന്‍എല്‍ ടവറുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























