കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘം എത്തുന്നു; രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്കുള്ള സഹായം കേന്ദ്രസംഘം നൽകും, കേരളത്തിലെ കോവിഡ് പിന്നീട് ദിനം പ്രതി ഉയരുന്നതിൽ വിലയിരുത്തും

കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. ഇതിനിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 74 ലക്ഷത്തിലേക്ക് അടക്കുകയാണ്. കേരളത്തിനൊപ്പം രാജസ്ഥാൻ, കർണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നത സംഘം എത്തുക. രാജ്യത്തെ കൊവിഡ് വ്യാപനം കുറയുമ്പോഴും ഈ സംസ്ഥാനങ്ങളിൽ പ്രതിദിനരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്.
ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടാകും. സംസ്ഥാനങ്ങളിൽ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്കുള്ള സഹായം കേന്ദ്രസംഘം നൽകും. പരിശോധകൾ, രോഗികളുടെ ചികിത്സ ,വ്യാപനം തടയാനുള്ള മാർഗ്ഗങ്ങൾ അടക്കമുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. ആദ്യഘട്ടത്തിൽ രോഗനിയന്ത്രണം സാധ്യമായ കേരളത്തിൽ രോഗികളുടെ എണ്ണം ഉയരുന്നത് ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്. നേരത്തെ മഹാരാഷ്ട്ര, തമിഴ്നാട് ഉൾപ്പെടെ രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തിയിരുന്നു. അതേസമയം, കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 63371 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചു 895 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
73,70,469 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 64 ലക്ഷത്തിലേറെ പേർക്ക് രോഗം മാറി. 8,04,528 സജീവ കേസുകൾ ആണ് നിലവിലുള്ളത്.1,12,161 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം രൂക്ഷമായ പല സംസ്ഥാനങ്ങളും ഇപ്പോൾ രോഗമുക്തി നിരക്കിലാണ് മുന്നില്‍ നിൽക്കുന്നത്.അതെ സമയം കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് മതാചാര പ്രകാരം മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സമസ്തയടക്കമുള്ള മുസ്‌ലിം സംഘടനകള്‍ രംഗത്ത് വന്നിരുന്നു . നിലവിലുള്ള കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ടാണ് സമസ്തയുടെ നേതൃത്വത്തിലാണ് മുസ്‌ലിം സംഘടനകള്‍ രംഗത്ത് വന്നിരുന്നു .
നിലവിലുള്ള പ്രോട്ടോക്കോളനുസരിച്ച് കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്താന്‍ കഴിയുന്നില്ലെന്നും സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നല്‍കിയ കത്തില്‍ പറയുന്നു. രോഗം പകരാതിരിക്കാനായി മൂന്ന് പാളി കവറുകളാക്കുന്ന മൃതദേഹം കുഴിയിലേക്ക് ഇറക്കി വെച്ചാണ് സംസ്‌കരിക്കുന്നത്.
ഇതും ഒഴിവാക്കണമെന്നാണ് നിലവിലെ ആവശ്യം. വിശ്വാസ പ്രകാരമുള്ള അത്യാവശ്യ ചടങ്ങുകള്‍ നടത്താനെങ്കിലും അനുമതി നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.കൊവിഡ് പ്രോട്ടോകോളില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള ആവശ്യം ന്യായമാണെന്നാണ് എ.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞത്.‘രോഗം ബാധിച്ചവരെ നേരത്തെ പരിചരിച്ച പോലെയല്ല ഇപ്പോള്‍ പരിചരിക്കുന്നത്. ഇപ്പോള്‍ വീട്ടില്‍ വെച്ച് നോക്കാനും ആവശ്യമെങ്കില്‍ കൂടെ നില്‍ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ട്. ഇതിന്റെ ഭീകരത മനസിലാക്കി നമ്മള്‍ നേരത്തെചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി, ഈ വൈറസിന്റെ വ്യാപനത്തെ തടയുന്നതിനുള്ള മുന്‍കരുതലുകളെല്ലാം എടുത്തുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യാനാകുന്നുണ്ടല്ലോ. അപ്പോള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈകാര്യം ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന ന്യായമായ ഒരു കാര്യം മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്,’ അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
മരിച്ചയാളെ അവസാനമായി ബന്ധുക്കള്‍ക്ക് കാണാന്‍ അവസരമൊരുക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് സംഘടനകളുടെ ആവശ്യം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരും സംയുക്ത ഹരജിയില്‍ ഒപ്പ് വെച്ചിട്ടുണ്ട്. ആദ്യ നാളുകളിൽ കേരളത്തിന് കോവിഡിനെ പിടിച്ചു കെട്ടാൻ കഴിഞ്ഞിരുന്നു എങ്കിലും പിന്നീട് അങ്ങോട്ട് എല്ലാം കൈവിട്ടു പോകുകയായിരുന്നു .കേരളത്തിലെ കോവിഡ് പിന്നീട് ദിനം പ്രതി ഉയരുന്ന കാഴ്ചയാണ് കേരളം കണ്ടത് .ഈ സാചര്യത്തിലാണ് കേന്ദ്ര സംഘം കേരളത്തിലേക്ക് വരുന്നത് .
https://www.facebook.com/Malayalivartha























