ഭാര്യ ജീവിതം പങ്കിടുന്ന വീട് എന്നതില്‍ ഭര്‍ത്താവിന്റെ ബന്ധുവീടുള്‍പ്പെടെയുള്ളവ വരുമെന്ന് സുപ്രീം കോടതി

ഗാര്‍ഹിക പീഡനം തടയാനുള്ള (2005) നിയമത്തിലെ 2 (എസ്) വകുപ്പ് വ്യാഖ്യാനിച്ച സുപ്രീം കോടതി ബെഞ്ച്, 2007-ലെ സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത് പ്രകാരമുള്ള, ഭര്‍ത്താവിന്റെ സ്വന്തം വീടോ ഭര്‍ത്താവ് വാടകയ്‌ക്കെടുത്തതോ ഭര്‍ത്താവു കൂടി ഉള്‍പ്പെട്ട കൂട്ടുകുടുംബമോ മാത്രമല്ല ഭാര്യയ്ക്ക് താമസാവകാശമുള്ള ഇടങ്ങളെന്ന് വിശദീകരിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഭാര്യ ജീവിതം പങ്കിടുന്ന വീട് എന്നതില്‍ ഭര്‍ത്താവിന്റെ ബന്ധുവീടുള്‍പ്പെടെയുള്ളവ വരുമെന്ന് വിലിരുത്തിയത്്. ഈ വകുപ്പിന് 2007-ല്‍ എസ്.ആര്‍.ബത്ര കേസില്‍ 2 അംഗ ബെഞ്ച് നല്‍കിയ നിര്‍വചനം ശരിയല്ലെന്നും 3 അംഗ ബെഞ്ച് വ്യക്തമാക്കി.
നിയമപ്രകാരം പരാതി നല്‍കുമ്പോള്‍ താമസിക്കുന്ന വീട്, അതിനു തൊട്ടുമുന്‍പ് എവിടെനിന്നു പുറത്താക്കപ്പെട്ടുവോ ആ വീട് തുടങ്ങിയവയാണ് പരിഗണിക്കേണ്ടതെന്ന് ജഡ്ജിമാരായ ആര്‍.സുഭാഷ് റെഡ്ഡി, എം.ആര്‍.ഷാ എന്നിവരുമുള്‍പ്പെട്ട ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു. എന്നാല്‍, എവിടെയെല്ലാം ഭാര്യ ഭര്‍ത്താവുമായി ഒരുമിച്ചു താമസിച്ചിട്ടുണ്ടോ അതിനെയെല്ലാം ജീവിതം പങ്കിടുന്ന സ്ഥലമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.
തന്റെ മകനുമായി വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്ത മരുമകള്‍ സ്‌നേഹ വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സതീഷ് ചന്ദ്ര അഹൂജ നല്‍കിയ പരാതിയിലാണ് വിധി. കേസില്‍ സ്‌നേഹയ്ക്ക് അനുകൂലമായി ഡല്‍ഹി ഹൈക്കോടതി നല്‍കിയ വിധി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
https://www.facebook.com/Malayalivartha























