ബന്ധുക്കള്‍ ജീവനോടെ ഫ്രീസറിലാക്കിയ വയോധികന്‍ ആശുപത്രിയില്‍ മരിച്ചു

സേലത്ത് ശൂരമംഗലം കന്തംപട്ടിയില്‍ ബന്ധുക്കള്‍ ജീവനോടെ ഫ്രീസറിലടച്ച ആള്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ 5.55-നു സേലം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഓള്‍ഡ് ഹൗസിങ് ബോര്‍ഡ് ഭാഗത്തു താമസിക്കുന്ന ബാലസുബ്രഹ്മണ്യകുമാര്‍ (74) മരിച്ചത്.
ഇദ്ദേഹത്തിന്റെ മനോദൗര്‍ബല്യമുള്ള, സഹോദരനും സഹോദരിയും ചേര്‍ന്നാണ് കഴിഞ്ഞ 12-ന് മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസറില്‍ മണിക്കൂറുകളോളം കിടത്തിയിരുന്നത്. ഇരുവര്‍ക്കും മക്കള്‍ക്കുമെതിരെ കേസെടുത്തിരുന്നു.
ബന്ധുക്കളോടൊപ്പം ഒരു വീട്ടിലായിരുന്നു ബാലസുബ്രഹ്മണ്യകുമാര്‍ താമസിച്ചിരുന്നത്. പരിചരിക്കാന്‍ ആളില്ലാതായതോടെ സഹോദരന്‍ ഫ്രീസര്‍ വരുത്തി കിടത്തിയ ശേഷം അയല്‍വാസികളോട് അദ്ദേഹം മരിച്ചതായി അറിയിക്കുകയായിരുന്നു. എട്ടു മണിക്കൂറോളം കഴിഞ്ഞു പൊലീസ് എത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി.
https://www.facebook.com/Malayalivartha























