ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത; ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു; പ്രതികളെ പിടികൂടാന്‍ സാധിക്കാതെ യു.പി പോലീസ്; തുടര്‍ച്ചയായിയുള്ള കൊലപാതകങ്ങള്‍ യോഗി സര്‍ക്കാരിന് തിരിച്ചടിയാകുന്നു
ഹത്രാസ് കൊലപാതകത്തിന് പ്രതിഷേധം തണുക്കുന്നതിന് മുമ്പ് തന്നെ ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും നിരവധി പീഢനകേസുകളും കൊലപാതകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിയിരുന്നു. ഇതാ ഇപ്പോള്‍ വീണ്ടും ഉത്തര്‍പ്രദേശില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത പുറത്ത് വരുകയാണ്. ഉത്തര്‍ പ്രദേശിലെ ഫിറോസാബാദില്‍ ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ക്കായി അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ഫിറോസാബാദ് റസൂല്‍പൂരിലെ പ്രേംനഗറിലാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത മൂന്ന് പേരുടെ പേരുകള്‍ പിതാവ് പറഞ്ഞിട്ടുണ്ടെന്നും ഇവരെ പിടികൂടാനായി മൂന്ന് സംഘങ്ങളായി പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് ഫിറോസാബാദ് എസ്എസ്!പി സചിന്ദ് കുമാര്‍ ന്യൂസ് 18നോട് പറഞ്ഞത്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഉദ്യോഗസ്ഥന് പറഞ്ഞതായി ഹിന്ദി വാര്‍ത്താ വെബ്സൈറ്റ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി വീടിനുള്ളിലേയ്ക്ക് അതിക്രമിച്ചു കടന്ന അക്രമികള്‍ 16കാരിയായ പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. പീഡനം ചെറുത്തതാണ് വെടിവെച്ചു കൊലപ്പെടുത്താന്‍ കാരണമെന്നാണ് കുടുംബം പറയുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേയ്ക്ക് അയച്ചതായി പോലീസ് വ്യക്തമാക്കി.
മനീഷ് യാദവ്, ശിവ്പാലി യാദവ്, ഗൗരവ് ചാക് എന്നീ മൂന്ന് പേരുകളാണ് പെണ്‍കുട്ടിയുടെ അച്ഛന് ആരോപിക്കുന്നത്. കാലാവതി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ സ്കൂള്‍ വിട്ടു വരുന്ന വഴിയില്‍ സംഘം അസഭ്യം പറഞ്ഞതായാണ് പിതാവ് പറയുന്നത്. സംഘം അസഭ്യം പറഞ്ഞതിനു മകള്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയെന്നും ഇതിനു പിന്നലെയാണ് വീട്ടില്‍ കയറി ആക്രമണം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകത്തെപ്പറ്റി വിവരം ലഭിച്ച് ഉടന്‍ തന്നെ സ്ഥലത്തെത്തിയെന്നാണ് ഫിറോസാബാദ് എസ്എസ്പി പറയുന്നത്. പ്രതികളെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha