Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ട്രാക്ടര്‍ റാലിക്കിടെയുണ്ടായ മരണം വെടിവയ്പിലല്ലെന്ന് പോലീസ്; ട്രാക്ടര്‍ മറിഞ്ഞാണ് അപകടമെന്ന് ഉദ്യോഗസ്ഥര്‍

26 JANUARY 2021 07:37 PM IST
മലയാളി വാര്‍ത്ത

കാര്‍ഷിക നിയമത്തിനെതിരെ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഒരാള്‍ മരിച്ചത് വെടിവയ്പിലാണെന്ന കര്‍ഷകരുടെ ആരോപണം തള്ളി ഡല്‍ഹി പോലീസ്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒ ജംഗ്ഷനിലാണ് ഇന്ന് ഒരു കര്‍ഷകന്‍ മരിച്ചത്. ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിന് സമീപമുള്ള സംഭവ സ്ഥലത്തുണ്ടായിരുന്ന കര്‍ഷകരാണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. അതേസമയം, ഇതു ശരിയല്ലെന്നും നിയന്ത്രണം വിട്ട ട്രാക്ടര്‍ മറിഞ്ഞുണ്ടായ അപകടത്തിലാണ് ഇയാള്‍ മരിച്ചതെന്നും പൊലീസ് വിശദീകരിച്ചു.

അതിനിടെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് കര്‍ഷകര്‍ ട്രാക്ടര്‍ ഒടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ട്രാക്ടര്‍ റാലിക്ക് പിന്നാലെ വലിയ അക്രമങ്ങളാണ് ഇന്ന് ദേശീയ തലസ്ഥാനത്തുടനീളം അരങ്ങേറിയത്. ചൊവ്വാഴ്ച പൊലീസുമായി കര്‍ഷകരുണ്ടാക്കിയ ധാരണ മറിടകടന്നായിരുന്നു അക്രമം. രാജ്പഥിലെ പരേഡിന് ശേഷമായിരുന്നു കര്‍ഷകരുടെ റാലിക്ക് അനുമതിയുണ്ടായിരുന്നത്.
എന്നാല്‍ പരേഡ് തുടങ്ങുന്നതിന് മുന്‍പ് രാവിലെ എട്ടിന് തന്നെ കര്‍ഷകര്‍ അതിര്‍ത്തിയില്‍ തടിച്ചുകൂടി. കര്‍ഷകരെ തടയാനുള്ള ശ്രമത്തിനിടെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുപറ്റി. തുടര്‍ന്ന് പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ മറികടന്നാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. പലയിടത്തും കര്‍ഷകര്‍ പൊലീസുമായി ഏറ്റുമുട്ടിയതോടെ കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (2 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (3 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (5 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (7 hours ago)

Malayali Vartha Recommends