കര്‍ഷകര്‍ വീണ്ടും സമരഭൂമിയിലേക്ക് മടങ്ങും... സമരം ശക്തമായതോടെ പതിനഞ്ച് കമ്ബനി അര്‍ധ സൈനിക വിഭാഗത്തെ ഡല്‍ഹിയില്‍ വിന്യസിക്കുമെന്ന് അമിത് ഷാ
ഒരു ദിവസത്തെ സമരത്തിന് ശേഷം കര്‍ഷകര്‍ സ്ഥിരം സമരഭൂമിയിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു. ഡല്‍ഹി ഐടിഒയില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹവുമായാണ് കര്‍ഷകര്‍ സമരഭുമിയിലേക്ക് മടങ്ങുന്നത്. ഇന്ത്യാ ചരിത്രത്തില്‍ ഇതേവരെ കാണാത്ത കര്‍ഷക സമരത്തിനാണ് റിപ്പബഌക്ക് ദിനത്തില്‍ നഗരം സാക്ഷിയായത്. സമരം ശക്തമായതോടെ പതിനഞ്ച് കമ്ബനി അര്‍ധ സൈനിക വിഭാഗത്തെ ഡല്‍ഹിയില്‍ വിന്യസിക്കുമെന്ന് അമിത് ഷാ പ്രഖ്യപിച്ചിരുന്നു.
കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടയില്‍ രാവിലെ 10 മണിക്ക് റാലി പുറപ്പെടുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, സര്‍ക്കാറിന്റെ ഔദ്യോഗിക റിപ്പബ്ലിക്ദിന പരേഡ് ചെങ്കോട്ടയില്‍ സമാപിക്കാതെ ഡല്‍ഹിയിലേക്കു പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലിസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha