Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

തമിഴ്‌നാടിന്റെ സമ്മര്‍ദ്ദം: മുല്ലപ്പെരിയാറില്‍ പാരിസ്ഥിതികാഘാത പഠനം നടത്താന്‍ അനുമതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

05 JUNE 2015 08:10 AM IST
മലയാളി വാര്‍ത്ത.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പാരിസ്ഥിതികാഘാത പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ മണിക്കൂറുകള്‍ക്കകം തിരുത്തി വാര്‍ത്താക്കുറിപ്പിറക്കി.
തമിഴ്‌നാടിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കേന്ദ്രം നിലപാടു മാറ്റിയത്. പരിസ്ഥിതികാഘാത പഠന പരിശോധനയ്ക്കാണ് അനുമതിയെന്നാണ് കേന്ദ്രം തിരുത്തിയത്. വനം പരിസ്ഥിതി മന്ത്രാലയം തിടുക്കത്തില്‍ ഇന്നലെ വൈകിട്ടുചേര്‍ന്ന യോഗത്തിലാണു കേരളത്തിന്റെ പ്രതീക്ഷകെടുത്തിയ തീരുമാനം ഉണ്ടായത്.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നടന്ന കേരള തമിഴ്‌നാട് പ്രതിനിധികളുടെ യോഗത്തിലാണു തമിഴ്‌നാടിന്റെ വാദങ്ങളെ തള്ളി പാരിസ്ഥിതാകാഘാത പഠനത്തിനു ആദ്യം തീരുമാനിച്ചത്. ഇതോടെ പുതിയ അണക്കെട്ടിനായുള്ള തുടര്‍നടപടികളുമായി കേരളത്തിനു മുന്നോട്ടു പോകാനുള്ള വഴി തെളിഞ്ഞിരുന്നു. ആറുമാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. പുതിയ അണക്കെട്ടിനായി കേരളം നല്‍കിയ പദ്ധതി റിപ്പോര്‍ട്ടിനു തത്വത്തില്‍ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പിന്നീട് ചേര്‍ന്ന വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിയാഘാത പഠന പരിശോധനയ്ക്കാണ് അനുമതിയെന്നു തിരുത്തുകയായിരുന്നു. ഇതു മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തിനു കനത്ത തിരിച്ചടിയായി.പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അണക്കെട്ടിന്റെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നേരത്തെ ദേശീയ വന്യജീവി ബോര്‍ഡ് കേരളത്തിന് അനുമതി നല്‍കിയിരുന്നു. പുതിയ അണക്കെട്ടിനായുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ സെക്കന്തരാബാദ് ആസ്ഥാനമായ പ്രകൃതി കണ്‍സള്‍ട്ടന്‍സിയെ കേരളം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയും ലഭിച്ചിരുന്നു. നിലവിലെ അണക്കെട്ട് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണു
കേരളം പുതിയ അണക്കെട്ടിനായി അപേക്ഷ നല്‍കിയത്. എന്നാല്‍ വന്യജീവി ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ അണക്കെട്ടിന്റെ നിര്‍മാണത്തില്‍നിന്നു കേരളത്തെ വിലക്കണമെന്നാണ് തമിഴ്‌നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. തമിഴ്‌നാടിന്റെ കൂടി അനുമതിയില്ലാതെ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം മേയ് ഏഴിന്റെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതായും തമിഴ്‌നാട് അവകാശപ്പെട്ടു. ഇന്നലെ നടന്ന യോഗത്തില്‍ തമിഴ്‌നാട് പ്രതിനിധിയായി പങ്കെടുത്ത ജി. മഹാനുഭാവന്‍ കോടതി പരാമര്‍ശം ചൂണ്ടിക്കാണിച്ചാണു കേരളത്തിന്റെ വാദത്തെ എതിര്‍ത്തത്
കേരളത്തിന് പുതിയ അണക്കെട്ടിനായി പഠനം നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തെഴുതിയിരുന്നു. മാത്രമല്ല, ഈ ആവശ്യമുന്നയിച്ച് സുപ്രിംകോടതിയില്‍ ഹര്‍ജിയും നല്‍കി. ഇത് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചിരിക്കുകയാണ്. പഠനത്തിനായി കേരളം ചുമതലപ്പെടുത്തിയ പ്രകൃതി കണ്‍സള്‍ട്ടന്‍സി ഇതുമായി ബന്ധപ്പെട്ട ടേംസ് ആന്‍ഡ് റഫറന്‍സ് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിനും സംസ്ഥാന വനംവന്യജീവി വകുപ്പിനും കൈമാറിയിരുന്നു. തുടര്‍ന്നു വകുപ്പിന്റെ സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തറയുടെ ബലക്ഷയം പരിശോധിക്കാനുള്ള അനുമതിയും നേരത്തേ കോടതിയില്‍നിന്നു കേരളത്തിനു ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (54 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends